KeralaLatest NewsNews

ഒന്നാം റാങ്ക് ലഭിച്ചിട്ടും ആ അപ്പോയിന്‍മെന്റ് ലെറ്റര്‍ കീറി: എന്‍എസ്എസ് കോളേജിൽ വൻ തുക ഡൊണേഷൻ ചോദിച്ചെന്ന് ആർ ശ്രീലേഖ

നായര്‍ സര്‍വ്വീസ് എന്നു പറയുന്നത് നിങ്ങളെപോലെയുള്ള നിര്‍ധന നായര്‍മാരെ സഹായിക്കലല്ല.

കോട്ടയം: എന്‍എസ്എസ് കോളേജിലെ ഡൊണേഷനെ കുറിച്ച് മുൻ ഐപിഎസ് ഉദ്യോഗസ്ഥ ആർ ശ്രീലേഖ. അഭിമുഖത്തില്‍ ഒന്നാം റാങ്ക് ലഭിച്ചിട്ടും അധ്യാപക നിയമനത്തിന് എന്‍എസ്എസ് കോളേജ് വലിയ തുക ഡൊണേഷന്‍ ആവശ്യപ്പെട്ട അനുഭവം വെളിപ്പെടുത്തിയാണ് ആര്‍ ശ്രീലേഖ രംഗത്തെത്തിയത്. അധ്യാപകരെ ആവശ്യമുണ്ടെന്ന പത്രപരസ്യം കണ്ട് കോട്ടയം ചങ്ങനാശ്ശേരി എന്‍എസ്എസ് കോളെജിലെത്തിയപ്പോഴായിരുന്നു 25000 രൂപ ഡൊണേഷന്‍ ഫീയായി ആവശ്യപ്പെട്ടതെന്ന് ആർ ശ്രീലേഖ പറഞ്ഞു.

‘പത്രപരസ്യം കണ്ട് അഭിമുഖത്തിനായി ചങ്ങനേശ്ശേരി എന്‍എസ്എസ് കോളേജില്‍ എത്തി. റാങ്ക് പട്ടികയില്‍ ഒന്നാമതായിരുന്നു. പിന്നീട് നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് കോളെജിന്റെ ടെലഗ്രാം ലഭിച്ചു. ഇത് പ്രകാരം ദിവസങ്ങള്‍ക്ക് ശേഷം കോളെജില്‍ എത്തി. സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള ഡോക്യുമെന്ററികള്‍ സുപ്രണ്ടിനെ കാണിച്ചു. ഡോക്യുമെന്റ്‌സ് കൊടുത്തപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് പുച്ഛത്തോടെയുള്ള ചിരിയായിരുന്നു. കാര്യം തിരക്കിയപ്പോള്‍ ‘നിയമനത്തിനായി 25000 രൂപ കൊണ്ടുവന്നിട്ടുണ്ടോ’ എന്ന് ചോദിച്ചു’- ശ്രീലേഖ പറഞ്ഞു.

‘അങ്ങനെയൊരു കാര്യം സൂചിപ്പിച്ചിട്ടില്ലല്ലോയെന്ന് പറഞ്ഞപ്പോള്‍ ‘അത് ഇവിടുത്തെ എഴുതപ്പെടാത്ത ഒരു ചട്ടമാണെന്നായിരുന്നു’ മറപടി. 1984 ല്‍ 25000 വലിയ തുകയാണ്. ഒന്നാം റാങ്ക് കാരിയാണ്, മെറിറ്റില്‍ അഡ്മിഷന്‍ വേണം. പണം ഒഴിവാക്കി തരണം എന്ന് പറഞ്ഞപ്പോള്‍ ജനറല്‍ സെക്രട്ടറിയെ പോയി കാണുവെന്നായിരുന്നു മറുപടി. അങ്ങനെ ജനറല്‍ സെക്രട്ടറിയുടെ ഓഫീസില്‍ എത്തി. അമ്മയെ പുറത്തിരുത്തി കൊണ്ട് അദ്ദേഹത്തെ ഓഫീസില്‍ കയറി കണ്ട് പ്രതിസന്ധിയെകുറിച്ച് പറഞ്ഞു’- അവർ പറഞ്ഞു.

‘പണം വാങ്ങുന്നത് ഞങ്ങളുടെ പോളിസിയാണ്. ബോര്‍ഡ് എടുത്ത തീരുമാനമാണ്. പൈസ ഒഴിവാക്കാന്‍ പറ്റില്ല. ടീച്ചര്‍ എന്നു പറയുമ്പോള്‍ നല്ല ശമ്പളം അല്ലേ കിട്ടുന്നത്. ഒരു വര്‍ഷം കൊണ്ട് അത് തിരിച്ചടക്കാന്‍ കഴിയുമല്ലോ’ എന്നായിരുന്നു മറുപടി. എന്നാല്‍ തരാന്‍ പണം ഇല്ലെന്ന് ഞാന്‍ വീണ്ടും അവര്‍ത്തിച്ചു. ‘ഞാനൊരു നായര്‍ പെണ്‍കുട്ടിയാണ്. അച്ഛന്‍ കുട്ടികാലത്തെ മരിച്ചു. രണ്ട് ചേച്ചിമാരുണ്ട്. അമ്മയ്ക്ക് ജോലിയില്ല. ആ പരിഗണനയിലെങ്കിലും ജോലി തരണം. നിങ്ങള്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റിയല്ലേ. ആ പരിഗണനയില്‍ എനിക്ക് ജോലി തന്നൂടേ..എന്ന് ചോദിച്ചു’- ശ്രീലേഖ വിശദമാക്കി.

Read Also: പുരുഷന്മാര്‍ പോരാടുന്നത് പോലെ സ്ത്രീകളും പോരാടണം: കയ്യിൽ തോക്കുമേന്തി യുക്രെയിന്‍ എം.പി

‘നായര്‍ സര്‍വ്വീസ് എന്നു പറയുന്നത് നിങ്ങളെപോലെയുള്ള നിര്‍ധന നായര്‍മാരെ സഹായിക്കലല്ല. പ്രസ്ഥാനത്തെ സഹായിക്കാനാണ് സര്‍വ്വീസ് എന്നു പറയുന്നത്. ഞങ്ങളുടെ എല്ലാ സ്ഥാപനങ്ങളും കൃത്യമായി നടന്നുപോകണ്ടേ. ജോലി വേണ്ടെങ്കില്‍ രാജിക്കത്ത് എഴുതിത്തന്ന്, പോയിക്കോളു. റാങ്ക് പട്ടികയില്‍ ഉള്‍പ്പെടാത്തവരെ നിയമിക്കാം. അവരില്‍ നിന്നും 75000 രൂപവരെ വാങ്ങിക്കാന്‍ കഴിയും അപ്പോയിന്‍മെന്റ് ലെറ്റര്‍ കീറി അദ്ദേഹത്തിന്റെ മേശപ്പുറത്ത് വെച്ചിട്ടാണ് ഇറങ്ങി പോന്നതെന്ന് ശ്രീലേഖ പറയുന്നു. എന്നാല്‍ ഒരു മാസം കഴിഞ്ഞപ്പോള്‍ തനിക്ക് എന്‍എസ്എസിന്റെ തന്നെ അപ്പോയിന്‍മെന്റ് ലെറ്റര്‍ വന്നിരുന്നുവെന്നും പണം ഇല്ലാതെ തന്നെ നിയമനം നടത്താമെന്നായിരുന്നു അറിയിപ്പായിരുന്നു കത്തിൽ’- ആർ ശ്രീലേഖ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button