വയനാട്: അമ്മയെ കൊലപ്പെടുത്തിയ ശേഷം മകനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വയനാട് ജില്ലയിലെ വൈത്തിരിയിലാണ് നാടിനെ നടുക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. സുഗന്ധഗിരി സ്വദേശി ശാന്ത, മകന് മഹേഷ് എന്നിവരാണ് മരിച്ചത്.
ശാന്തയുടെ മകൻ മഹേഷിന് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.
സംഭവത്തില്‍ വൈത്തിരി പൊലീസ് കേസെടുത്തു. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments