KeralaNattuvarthaLatest NewsNews

വൈദ്യുതി ബോർഡിന്റെ കെട്ടിടം ചുളുവിൽ അടിച്ചെടുത്ത് സിപിഎം: വാടക വേണ്ട, കരാറും വേണ്ട, മോടി പിടിപ്പിക്കൽ തുടങ്ങി

കൊച്ചി: നഗരത്തിൽ വൈദ്യുതി ബോർഡിന്റെ കെട്ടിടം ചുളുവിൽ അടിച്ചെടുത്ത് സിപിഎം അറ്റകുറ്റപ്പണി നടത്തുന്നുവെന്ന് ആരോപണം. കരാറോ, വാടക നിശ്ചയിക്കലോ ഒന്നുമില്ലാതെയാണ് സിപിഎമ്മിന്റെ ഈ നടപടി. കെട്ടിടത്തിനു മുൻപിൽ പുതിയ ബോർഡ് വയ്ക്കുകയും അറ്റകുറ്റപ്പണികൾ നടത്തുകയുമാണ് നിലവിൽ പ്രതിനിധികൾ.

Also Read:മുൻകൂർ അനുമതിയില്ലാതെ ഉക്രെയ്ൻ അതിർത്തികളിൽ എത്തരുത്: ഇന്ത്യക്കാർക്ക് എംബസിയുടെ പുതിയ ജാഗ്രതാ നിർദ്ദേശം

കെഎസ്ഇബി കോ-ഒപ്പറേറ്റീവ് എംപ്ലോയീസ് ലിമിറ്റഡിനാണ് നിലവിൽ കെട്ടിടത്തിന്റെ അവകാശം. എന്നാൽ പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം പുതിയ കെട്ടിടം വന്നതോടെ ഓഫീസ് അങ്ങോട്ട് മാറ്റുകയായിരുന്നു. തുടർന്നാണ് സിപിഐഎം പ്രതിനിധികൾ കെട്ടിടം ആവശ്യപ്പെട്ടത്.

ഇതോടെ, കോടികൾ വിലവരുന്ന കെട്ടിടം 99 വർഷത്തെ പാട്ടത്തിന് നൽകാമെന്ന് ഭാരവാഹികൾ സമ്മതിച്ചു. എന്നാൽ, മാധ്യമങ്ങൾ ഇടപെട്ടതോടെ സിപിഐഎമ്മിന് ഈ കരാറിൽ നിന്ന് പിന്മാറേണ്ടി വന്നു. എന്നാൽ, കരാറും കുടിശ്ശികയും ഒന്നും തീരുമാനമാകാതെ തന്നെ കെട്ടിടത്തിൽ പ്രതിനിധികൾ അറ്റക്കുറ്റപ്പണികൾ ആരംഭിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button