ThrissurKeralaNattuvarthaLatest NewsNews

റെയില്‍വേ സ്റ്റേഷനില്‍ സ്വർണവേട്ട : പിടിച്ചെടുത്തത് 43 ലക്ഷത്തിന്റെ സ്വര്‍ണം

ഒല്ലൂര്‍ സ്വദേശി രാജേഷില്‍ (52)നിന്നാണ് കണക്കില്‍പ്പെടാത്ത നാല് സ്വര്‍ണ ബിസ്കറ്റുകള്‍ പിടികൂടിയത്

തൃശ്ശൂര്‍ : റെയില്‍വേ സ്റ്റേഷനില്‍ വൻ സ്വർണവേട്ട. ഒല്ലൂര്‍ സ്വദേശി രാജേഷില്‍ (52)നിന്നാണ് കണക്കില്‍പ്പെടാത്ത നാല് സ്വര്‍ണ ബിസ്കറ്റുകള്‍ പിടികൂടിയത്. ചെന്നൈ – ആലപ്പി എക്സ്പ്രസില്‍ വന്നിറങ്ങിയതായിരുന്നു രാജേഷ്.

43 ലക്ഷത്തോളം രൂപ വില വരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്. ആര്‍.പി.എഫും എറണാകുളം ക്രൈം ഇന്റലിജന്‍സ് ബ്യൂറോയും ചേര്‍ന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്.

Read Also : വാക്‌സിനേഷൻ പൂർത്തിയാക്കിയ 7 വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് ഗ്രാൻഡ് മോസ്‌കിലേക്ക് പ്രവേശിക്കാം: അനുമതി നൽകി സൗദി

തൃശ്ശൂര്‍ ഇന്‍സ്പെക്ടര്‍ അജയ് കുമാര്‍, പ്രമോദ്, എറണാകുളം ക്രൈം ഇന്റലിജന്‍സ് ബ്യൂറോ ഓഫീസര്‍മാരായ സിജോ സേവ്യര്‍, ജോര്‍ജ് എന്നിവര്‍ ആര്‍.പി.എഫ്. സംഘത്തിലുണ്ടായിരുന്നു. രാജേഷിനെ ആര്‍.പി.എഫും ക്രൈം ഇന്റലിജന്‍സ് ബ്യൂറോയും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button