Latest NewsNewsSaudi ArabiaInternationalGulf

വാക്‌സിനേഷൻ പൂർത്തിയാക്കിയ 7 വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് ഗ്രാൻഡ് മോസ്‌കിലേക്ക് പ്രവേശിക്കാം: അനുമതി നൽകി സൗദി

റിയാദ്: കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കിയ ഏഴ് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് മക്കയിലെ ഗ്രാൻഡ് മോസ്‌കിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് സൗദി. സൗദി ഹജ്ജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വാക്‌സിനേഷൻ നടപടികൾ പൂർത്തിയാക്കിയ ഏഴ് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് ഗ്രാൻഡ് മോസ്‌കിലേക്കും, മദീനയിലെ പ്രവാചകന്റെ പള്ളിയിലേക്കും പ്രവേശിക്കുന്നതിനുള്ള പെർമിറ്റുകൾ ലഭ്യമാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Read Also: കീവ് പിടിച്ചെടുക്കുക എന്നത് പുടിന്റെ സ്വപ്‌നമായി അവശേഷിക്കും : യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി

അതേസമയം, അഞ്ച് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകുന്ന നടപടികൾ സൗദിയിൽ പുരോഗമിക്കുകയാണ്. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് വർഷത്തോളമായി കുട്ടികൾക്ക് ഈ പള്ളികളിലേക്ക് പ്രവേശിക്കാൻ അനുമതി ഉണ്ടായിരുന്നില്ല. സൗദി നൽകിയിരിക്കുന്ന പുതിയ അറിയിപ്പ് അനുസരിച്ച് Tawakkalna ആപ്പിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് ഉള്ള ഏഴ് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് ഇത്തരം പെർമിറ്റുകൾ അനുവദിക്കും.

Read Also: വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകുന്നത് ദൗർഭാഗ്യകരം, സ്വകാര്യ മേഖല ഉണർന്ന് പ്രവർത്തിക്കണം: പ്രധാനമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button