KollamKeralaNattuvarthaLatest NewsNews

അച്ഛനെയും മുത്തച്ഛെനയും വധിക്കാൻ ശ്രമം : യുവാവ് അറസ്റ്റിൽ

തൃക്കരുവ തെക്കേചേരി വൻമള കുന്നത്ത് മേലതിൽ വീട്ടിൽ ജയപ്രകാശ് (25) ആണ് പിടിയിലായത്

അഞ്ചാലുംമൂട്: അച്ഛനെയും മുത്തച്ഛെനയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തൃക്കരുവ തെക്കേചേരി വൻമള കുന്നത്ത് മേലതിൽ വീട്ടിൽ ജയപ്രകാശ് (25) ആണ് പിടിയിലായത്. അഞ്ചാലുംമൂട് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

23ന് രാത്രി 10ന് ആണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ പ്രതി വീടും വസ്തുവും സ്വന്തം പേരിൽ എഴുതി കൊടുക്കാത്തതിലുള്ള വിരോധത്തിൽ ബഹളം വെച്ചത് പിതാവ് ജയകുമാർ ചോദ്യം ചെയ്തതിന് കത്താൾ കൊണ്ട് വെട്ടുകയായിരുന്നു. തടയാൻ എത്തിയ മുത്തച്ഛനെയും ഇയാൾ ആക്രമിച്ചു. തുടർന്ന് വീട്ടിലെ ഉപകരണങ്ങളും നശിപ്പിച്ചു.

Read Also : ‘റഷ്യയെ പിണക്കിയത് കൊണ്ട് ഒരു കാര്യവുമില്ല’: ഐക്യരാഷ്ട്ര സഭയിൽ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്ന് ഇന്ത്യ

കൊല്ലം എ.സി.പി ജി.ഡി. വിജയകുമാറിന്‍റെ നിർദേശപ്രകാരം അഞ്ചാലുംമൂട് ഇൻസ്പെക്ടർ എസ്.എച്ച്.ഒ സി. ദേവരാജന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ അനീഷ്, സിറാജുദ്ദീൻ, ലഗേഷ് കുമാർ, സി.പി.ഒ ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button