
കോഴിക്കോട് : കളക്ടറേറ്റില്‍ ജോലി വാഗ്ദാനം നല്‍കി രണ്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കണ്ണൂര്‍ സ്വദേശിനി പിടിയിൽ. ഇന്ന് രാവിലെയാണ് സംഭവം.
ബാലുശ്ശേരി സ്വദേശിയായ അമ്മയും മകനുമാണ് തട്ടിപ്പിന് ഇരയായത്. രണ്ട് ലക്ഷം രൂപയാണ് ഇവരില്‍ നിന്ന് തട്ടിയെടുത്തത്. ജോലിക്കായി സര്‍ട്ടിഫിക്കറ്റ് ശരിയാക്കി തരാമെന്ന് പറഞ്ഞ് അമ്മയെയും മകനെയും കളക്ടറേറ്റില്‍ എത്തിച്ചായിരുന്നു തട്ടിപ്പ്.
Read Also : സംഘടിത ഭിക്ഷാടനം: ആറ് മാസം തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് മുന്നറിയിപ്പ് നൽകി യുഎഇ
എന്നാല്‍ സംശയം തോന്നിയ ജീവനക്കാര്‍ വിവരം എ.ഡി.എമ്മിനെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് തട്ടിപ്പ് സംബന്ധിച്ച വിവരം പുറത്ത് വന്നത്. നടക്കാവ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Post Your Comments