നാപ്പോളി: യൂറോപ്പ ലീഗ് ഫുട്ബോളിൽ ബാഴ്സലോണയ്ക്ക് ഇന്ന് ജീവൻമരണപ്പോരാട്ടം. രണ്ടാം പാദ പ്ലേ ഓഫിൽ നാപ്പോളിയാണ് ബാഴ്സയുടെ എതിരാളികൾ. ആദ്യ പാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ഇരു ടീമും ഓരോ ഗോളടിച്ച് സമനില പാലിക്കുകയായിരുന്നു. സീലിൻസ്കിയിലൂടെ മുന്നിലെത്തിയ നാപ്പോളിക്കെതിരെ ഫെറാൻ ടോറസിന്‍റെ ഗോളിലൂടെയാണ് ബാഴ്സ സമനില നേടിയത്. ഇന്ത്യൻ സമയം രാത്രി ഒന്നരയ്ക്ക് നാപ്പോളിയുടെ മൈതാനത്താണ് മത്സരം.
ലാ ലീഗയിലെ അവസാന മത്സരത്തിൽ വലൻസിയയെ തകർത്ത ആത്മവിശ്വാസത്തിലാണ് ബാഴ്സലോണ ഇന്നിറങ്ങുന്നത്. ഫെറൻ ടോറസ്, ഒബമയാംഗ്, ട്രയോറെ എന്നിവരെയാവും ബാഴ്സ മുന്നേറ്റത്തിൽ അണിനിരത്തുക. ഗാവിയും പെഡ്രിയും ക്യാപ്റ്റൻ ബുസ്കറ്റ്സും മധ്യനിരയിലെത്തും. പ്രതിരോധത്തിൽ ആൽബ, പിക്വേ, അറൗഹോ, ഡെസ്റ്റ് എന്നിവരും ടീമിന് കരുത്തേകും.
Read Also:- പുതിയ റോളിൽ മുൻ ഇന്ത്യന്‍ താരം ഡൽഹി ക്യാപിറ്റൽസിലേക്ക്
അതേസമയം, ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്-അത്‍ലറ്റിക്കോ മാഡ്രിഡ് മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ഏഴാം മിനുറ്റിൽ ജാവോ ഫെലിക്സിന്‍റെ സൂപ്പർ ഹെഡറിലൂടെ അത്‍ലറ്റിക്കോ ലീഡ് നേടിയെങ്കിലും, 80-ാം മിനുറ്റിൽ പകരക്കാരനായി ഇറങ്ങിയ എലാങ്ക യുണൈറ്റഡിന് സമനില നേടിക്കൊടുക്കുകയായിരുന്നു.
Post Your Comments