മുംബൈ: മുൻ ഇന്ത്യന്‍ താരം അജിത് അഗാർക്കറെ ഐപിഎൽ ടീമായ ഡൽഹി ക്യാപിറ്റൽസിന്റെ അസിസ്റ്റന്റ് കോച്ചായി നിയമിച്ചു. കരാർ അവസാനിച്ച മുഹമ്മദ് കൈഫ്, അജയ് രത്ര എന്നിവർക്ക് പകരമാണ് അഗാർക്കറുടെ നിയമനം. നിലവിൽ സ്റ്റാർ സ്പോർട്സിന്‍റെ കമന്‍റേറ്ററായ അഗാർക്കർ ശ്രീലങ്കയ്ക്കെതിരായ ഇന്ത്യയുടെ ടി20, ടെസ്റ്റ് പരമ്പരയ്ക്ക് ശേഷമാവും ഡൽഹി ടീമിനൊപ്പം ചേരുക.
റിക്കി പോണ്ടിംഗാണ് ഡൽഹിയുടെ മുഖ്യ പരിശീലകൻ. ബാറ്റിംഗ് കോച്ചായി പ്രവീൺ ആംറേയും ബൗളിംഗ് കോച്ചായി ജയിംസ് ഹോപ്സും ടീമിലുണ്ട്. കളിക്കാരനുശേഷം മറ്റൊരു പദവിയിലൂടെ ക്രിക്കറ്റിലേക്ക് തിരിച്ചെത്താനായതില്‍ സന്തോഷമുണ്ടെന്ന് അഗാര്‍ക്കര്‍ പറഞ്ഞു. ഡല്‍ഹിയുടേത് ഏറ്റവും പ്രതിഭാസമ്പന്നരുടെ നിരയാണെന്നും അഗാര്‍ക്കര്‍ വ്യക്തമാക്കി.
Read Also:- ന്യൂസിലന്‍ഡ് പരമ്പര: അവസാന ഏകദിനത്തിൽ ഇന്ത്യന്‍ വനിതകള്‍ക്ക് തകർപ്പൻ ജയം
ഇന്ത്യക്കായി അഗാർക്കർ 288 വിക്കറ്റും ടെസ്റ്റിൽ 58 വിക്കറ്റും ടി20യിൽ 47 വിക്കറ്റും നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ സീസണിൽ പ്ലേ ഓഫിലെത്തിയ ഡല്‍ഹി ക്യാപിറ്റല്‍സ് ഐപിഎല്ലിലെ ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഇത്തവണ റിഷഭ് പന്തിന്‍റെ നേതൃത്വത്തില്‍ കളത്തിലിറങ്ങുന്നത്.
Post Your Comments