Latest NewsKeralaNews

‘സിൽവർ ലൈനിനേക്കാൾ മെച്ചമായി ഒന്നുമില്ല, പ്രകൃതി ചൂഷണം കുറച്ചാണ് പാത നിര്‍മ്മിക്കുന്നത്’: മുഖ്യമന്ത്രി

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍. സിൽവർ ലൈൻ കേരളത്തിന്റെ സ്വപ്ന പദ്ധതിയാണ്. പദ്ധതിയുമായി ബന്ധപ്പെട്ട ഒന്നും സർക്കാർ മറച്ചുവച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിൽവർ ലൈൻ പദ്ധതി, സംസ്ഥാനത്തെ രണ്ടായി വിഭജിക്കുമെന്നത് അടിസ്ഥാനരഹിതമായ ആരോപണമാണ് . പരിസ്ഥിതിയെ കൂടി കണക്കിലെടുത്ത് പ്രകൃതി ചൂഷണം പരമാവധി കുറച്ചാണ് പാത നിര്‍മ്മിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, പദ്ധതിക്ക് തുടക്കമിട്ടവര്‍ തന്നെ ഇപ്പോള്‍ എതിര്‍ക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സിൽവർ ലൈൻ പദ്ധതിക്കെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പദ്ധതിക്കായി കല്ലിടാനെത്തുന്ന ഉദ്യോഗസ്ഥരെ തടയുന്നതും വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് പ്രതിഷേധങ്ങളെ പോലീസിനെ ഉപയോഗിച്ച് തടയാനുള്ള നീക്കത്തിലേക്ക് കെ റെയിൽ നീങ്ങുന്നത്. ഇനി മുതല്‍ കല്ലിടാനെത്തുന്നതിന് മുൻപ് കെ റെയിലിന്‍റെ ഉദ്യോഗസ്ഥൻ അതാത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് കത്ത് നല്‍കും. കത്തിന്‍റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ നിന്ന് ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കായി പോലീസെത്തും.

Read Also  :  സിഖുകാർക്ക് തലപ്പാവ് ധരിക്കാം, കന്യാസ്ത്രീയ്ക്ക് ശിരോവസ്ത്രവും, എങ്കിൽ ഹിജാബ് നിയന്ത്രണങ്ങളും പിന്‍വലിക്കണം: കാന്തപുരം

ഉദ്യോഗസ്ഥർക്ക് പോലീസ് സംരക്ഷണം തേടി കെ റെയിൽ സർക്കാരിന് ഒരാഴ്ച്ച മുൻപാണ് കത്ത് നൽകിയത്. സുരക്ഷയൊരുക്കാൻ ഡിജിപിക്ക് പ്രത്യേക നിർദേശം നൽകണമെന്നാണ് കത്തിലെ ആവശ്യം. ഇതിനായി കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും ഇല്ലെങ്കിൽ, പദ്ധതിയുടെ പ്രവർത്തനങ്ങളെ അത് സാരമായി ബാധിക്കുമെന്നും കത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button