Latest NewsKeralaNewsIndia

സിഖുകാർക്ക് തലപ്പാവ് ധരിക്കാം, കന്യാസ്ത്രീയ്ക്ക് ശിരോവസ്ത്രവും, എങ്കിൽ ഹിജാബ് നിയന്ത്രണങ്ങളും പിന്‍വലിക്കണം: കാന്തപുരം

തിരുവനന്തപുരം: സിഖുകാർക്ക് തലപ്പാവും കന്യാസ്ത്രീയ്ക്ക് ശിരോവസ്ത്രവും ധരിക്കാമെങ്കിൽ ഹിജാബ് നിയന്ത്രണങ്ങളും പിന്‍വലിക്കണമെന്ന ആവശ്യവുമായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലീം പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കുന്നത് വിലക്കിയ നടപടി പിന്‍വലിക്കണമെന്നാണ് പ്രമുഖ മുസ്ലീം പണ്ഡിതനും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാർ ആവശ്യപ്പെട്ടത്.

Also Read:അത്താഴം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!

‘മറ്റ് മതങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കും സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്താത്തതിനാല്‍ ഹിജാബ് നിരോധനം വിവേചനത്തിന് തുല്യമാണെന്ന് മുസ്ലിയാര്‍ പറഞ്ഞു. ഇത്തരം നിയന്ത്രണങ്ങള്‍ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തും. അതിനാല്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കണം’, കാന്തപുരം കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടു.

‘സിഖുകാര്‍ക്ക് എല്ലാ സ്ഥലങ്ങളിലും തലപ്പാവ് ധരിക്കാന്‍ അനുവാദമുണ്ട്. കന്യാസ്ത്രീകള്‍ക്ക് ശിരോവസ്ത്രം ധരിക്കാനും അനുവാദം നൽകി. പിന്നെ എന്തിനാണ് ഒരു വിഭാഗത്തിന് മാത്രം ആ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയത്?’, അദ്ദേഹം ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button