കോഴിക്കോട്: തലശ്ശേരി പുന്നോലിൽ സിപിഎം പ്രവർത്തകൻ വെട്ടേറ്റു മരിച്ചു. കൊരമ്പിൽ താഴെ കുനിയിൽ ഹരിദാസ് (54) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. ആക്രമണം തടയാൻ നോക്കിയ അനുജൻ സുരനും വെട്ടേറ്റു.
മത്സ്യത്തൊഴിലാളിയായ ഹരിദാസ് ജോലി കഴിഞ്ഞ് പുലർച്ചയോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അപ്പോൾ ബൈക്കിലെത്തിയ നാലംഗസംഘം ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഹരിദാസിന്റെ വീടിനു തൊട്ടു മുന്നിൽ വെച്ചാണ് ആക്രമണം നടന്നത്. ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.
കൊലപാതകത്തിൽ പ്രതിഷേധിച്ച് തലശ്ശേരി നഗരസഭ, ന്യൂമാഹി പഞ്ചായത്ത് എന്നിവിടങ്ങളിൽ സിപിഎം ഇന്ന് ഹർത്താൽ ആചരിക്കും. ആറ് മണിക്ക് ആരംഭിക്കുന്ന ഹർത്താൽ വൈകിട്ട് ആറുമണി വരെ നീളും.
Post Your Comments