MalappuramKeralaNattuvarthaLatest NewsNews

എകെജി സെന്ററിന് പൂട്ടിടാന്‍ ആ പാര്‍ട്ടിയില്‍ ആരുമില്ലേ: പരിഹാസവുമായി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്

മലപ്പുറം: സിപിഎമ്മുമായി കൂട്ടുകെട്ടുണ്ടാക്കിയെന്നാരോപിച്ച് കാസര്‍കോട് ബിജെപി പ്രവര്‍ത്തകര്‍ ജില്ലാ ഓഫീസ് താഴിട്ടുപൂട്ടിയ സംഭവത്തില്‍, സിപിഎമ്മിനെതിരെ പരിഹാസവുമായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. സിപിഎമ്മുമായി കൂട്ടുകെട്ടുണ്ടാക്കിയതിന് ബിജെപി ഓഫീസ് ബിജെപി പ്രവർത്തകർ തന്നെ പൂട്ടി. ബിജെപിയുമായി അവിശുദ്ധ ബന്ധമുണ്ടാക്കിയതിന് എകെജി സെന്ററിന് പൂട്ടിടാന്‍ ആ പാര്‍ട്ടിയില്‍ ആരുമില്ലേയെന്ന് പികെ ഫിറോസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.

കുമ്പള പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിലെ സിപിഎം-ബിജെപി കൂട്ടുകെട്ടിനെതിരെയായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രശ്‌നത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍ നേരിട്ടത്തി ചര്‍ച്ച നടത്തി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പല തവണ നേതൃത്വത്തിന് വിഷയത്തില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

പികെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

5 പാർട്ടികളിൽ മാറിമാറി ചാടിയ പ്രവർത്തിപരിചയം: ഏത് ഗവർണർക്ക് അവകാശപ്പെടാൻ കഴിയും ഈ എക്സ്പീരിയൻസ്? ഷിബു ബേബി ജോൺ

സി.പി.എമ്മുമായി കൂട്ടുകെട്ടുണ്ടാക്കിയതിന് ബി.ജെ.പി ഓഫീസ് ബി.ജെ.പി പ്രവർത്തകർ പൂട്ടി. ബി.ജെ.പിയുമായി അവിശുദ്ധ ബന്ധമുണ്ടാക്കിയതിന് എ.കെ.ജി സെന്ററിന് പൂട്ടിടാൻ ആ പാർട്ടിയിൽ ആരുമില്ലേ?

shortlink

Related Articles

Post Your Comments

Related Articles


Back to top button