Latest NewsUAENewsInternationalGulf

സോളാർ പാർക്കിൽ ഡ്രൈവറില്ലാ ബസിൽ സൗജന്യയാത്ര നടത്താം: അവസരവുമായി ദുബായ്

ദുബായ്: സോളാർ പാർക്കിലെ ഡ്രൈവറില്ലാ ബസിൽ സൗജന്യയാത്ര നടത്താൻ അവസരവുമായി ദുബായ്. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്കിലെ ഇന്നവേഷൻ ട്രാക്കിൽ സന്ദർശകർക്ക് ഡ്രൈവറില്ലാ ബസിൽ സൗജന്യയാത്ര നടത്താനുള്ള അവസരമാണ് ഒരുങ്ങിയിട്ടുള്ളത്. പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ പൊതുജനങ്ങൾക്കു പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ട്വന്റി ട്വന്റി പാർട്ടി ഇല്ലാതാകുമെന്ന ഭയമാണ് ഈ വിവാദങ്ങൾക്ക് പിറകിൽ: സാബു ജേക്കബിനെ തള്ളി ശ്രീനിജൻ

സോളാർ പാനലുകളുടെ ഇരുഭാഗത്തിനും സൂര്യപ്രകാശം ആഗിരണം ചെയ്യാൻ കഴിയുന്ന ബൈഫേഷ്യൽ മോഡൽ ഐപിപി (ഇൻഡിപെൻഡന്റ് പവർ പ്രൊഡ്യൂസർ) സോളാർ പ്ലാന്റ് ആണ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്ക്. അതേസമയം ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്. ദുബായിയിൽ 300 ൽ ഏറെ ചാർജിങ് സ്റ്റേഷനുകളാണ് സജ്ജമാക്കിയിട്ടുള്ളത്.

ഇലക്ട്രിക് ബസുകളും മറ്റു വാഹനങ്ങളും വയർലെസ് സംവിധാനം ഉപയോഗിച്ച് ചാർജ് ചെയ്യാനും സംവിധാനമുണ്ട്. ഷേപ്ഡ് മാഗ്‌നറ്റിക് ഫീൽഡ് ഇൻ റസണൻസ് (എസ്എംഎഫ്‌ഐആർ) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് സാധ്യമാകുന്നത്. വാഹനങ്ങൾ തനിയെ ചാർജ് ചെയ്യാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. നിശ്ചിത ഭാഗത്തു കൂടി വാഹനങ്ങൾ കടന്നുപോകുമ്പോൾ ബാറ്ററി ചാർജ് ആകുകയാണ് ചെയ്യുന്നത്.

Read Also: ‘യോഗി ഭക്തരോട്, നിങ്ങൾ എന്നെ എത്രത്തോളം കരി വാരിത്തേക്കാൻ ശ്രമിക്കുന്നുവോ, അത്രത്തോളം ഞാൻ ശക്തയാവും’: ഷമ മുഹമ്മദ്

shortlink

Related Articles

Post Your Comments

Related Articles


Back to top button