KollamLatest NewsKeralaNattuvarthaNews

നോട്ട് ഫോട്ടോസ്റ്റാറ്റ് എടുത്ത് ഒട്ടിക്കും: കമ്മീഷൻ വ്യവസ്ഥയിൽ കള്ളനോട്ട് വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണി പിടിയിൽ

ചാത്തന്നൂരിൽ കള്ളനോട്ട് മാറുന്നതിനിടെ ഒരു യുവാവ് അറസ്റ്റിലായിരുന്നു.

കൊല്ലം: സംസ്ഥാനത്ത് വ്യാപകമായി കള്ളനോട്ട് വിതരണം ചെയ്യുന്ന സംഘത്തെ കുറിച്ച് പൊലീസിന് നിർണായക വിവരം ലഭിച്ചു. കമ്മീഷൻ വ്യവസ്ഥയിൽ നോട്ടുകൾ വിതരണം ചെയ്യുന്ന സംഘത്തെ കുറിച്ച് സൂചനകൾ ലഭിച്ചതായി ചാത്തന്നൂർ പൊലീസ് പറഞ്ഞു. ചാത്തന്നൂരിൽ കള്ളനോട്ട് മാറുന്നതിനിടെ ഒരു യുവാവ് അറസ്റ്റിലായിരുന്നു. ഇയാളിൽ നിന്ന് 500 രൂപയുടെ മൂന്ന് കള്ളനോട്ടുകളും ഒരു വശം മാത്രം ഫോട്ടോസ്റ്റാറ്റ് എടുത്ത 61 നോട്ടുകളും പൊലീസ് പിടിച്ചെടുത്തു. മയ്യനാട് മുക്കം തുണ്ടഴികത്ത് വീട്ടിൽ സുനി (39) ആണ് പൊലീസിന്റെ പിടിയിലായത്. ഇയാൾ പാരിപ്പള്ളി മീനമ്പലത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.

Also read: ഹർജിക്കാരുടെ ഭൂമിയിലെ സർവ്വേയുടെ സ്റ്റേ നീങ്ങണം: സിൽവർ ലൈനിനായി സർക്കാർ വീണ്ടും ഹൈക്കോടതിയിൽ

മീനാട് ക്ഷേത്രത്തിന് സമീപത്തെ കടകളിൽ 500 ന്റെ നോട്ടുകൾ മാറുന്നതിനിടെയാണ് പൊലീസ് സുനിയെ അറസ്റ്റ് ചെയ്തത്. മീനാട് പാലത്തിന് സമീപം ഒരു കടയിൽ സ്‌കൂട്ടറിൽ എത്തിയ സുനി, ഒരു കൂട് സിഗരറ്റ് വാങ്ങി 500 രൂപയുടെ നോട്ട് നൽകി. ബാക്കി രൂപയും വാങ്ങി അടുത്തുള്ള കടയിൽ നിന്ന് ഇയാൾ ചെറിയ തുകയ്ക്ക് സാധനങ്ങൾ വാങ്ങി.

ആദ്യം കയറിയ കടയുടെ ഉടമയ്ക്ക് നോട്ടിനെ കുറിച്ച് സംശയം തോന്നിയതോടെ ചാത്തന്നൂർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഈ സമയത്ത് സുനി മറ്റൊരു കടയിൽ സമാനമായ രീതിയിൽ തട്ടിപ്പ് നടത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button