KeralaLatest NewsNews

കൊല്ലം കോര്‍പറേഷന്‍ മേയര്‍ രാജിവെച്ചു

കൊല്ലം: കൊല്ലം കോര്‍പറേഷന്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് രാജിവെച്ചു. ഇടതു മുന്നണി ധാരണ പ്രകാരമാണ് മേയര്‍ സ്ഥാനത്ത് നിന്നുള്ള രാജി. ഇനിയുള്ള 7 മാസം സിപിഐക്ക് മേയര്‍ സ്ഥാനം ലഭിക്കും. കൊല്ലത്തെ മഹാനഗരമാക്കുവാനാണ് ശ്രമിച്ചതെന്ന് രാജിപ്രഖ്യാപനത്തിന് മുന്‍പുള്ള കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് പറഞ്ഞു.

Read Also: ദിനേശന്റെ കൊലയ്ക്ക് പിന്നില്‍ അമ്മയുമായുള്ള അയാളുടെ ബന്ധമെന്ന് കിരണ്‍

ഇടതു മുന്നണി ധാരണ പ്രകാരമുള്ള കാലാവധി കഴിഞ്ഞിട്ടും മേയര്‍ സ്ഥാനം സിപിഐഎം പ്രതിനിധി പ്രസന്ന ഏണസ്റ്റ് ഒഴിയാത്തതില്‍ സിപിഐ പ്രതിഷേധം തുടരുമ്പോഴാണ് ഒടുവില്‍ രാജി ഉണ്ടാകുന്നത്. വിളിച്ചു ചേര്‍ത്ത പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണി പറഞ്ഞായിരുന്നു മേയറുടെ രാജി പ്രഖ്യാപനം.

ഇതോടെ മേയറും ഡെപ്യൂട്ടി മേയറും ഇല്ലാത്ത ഭരണസംവിധാനത്തിലേക്ക് കൊല്ലം കോര്‍പറേഷന്‍ മാറി. സംസ്ഥാനത്തു തന്നെ ആദ്യമായിട്ടായിരിക്കും ഇത്തരമൊരു പ്രതിസന്ധി ഉണ്ടാവുകയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. മേയറും ഡെപ്യൂട്ടി മേയറും ഇല്ലാത്ത സാഹചര്യത്തില്‍ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷയായ എസ്.ഗീതാകുമാരിക്കാണ് മേയറുടെ ചുമതല ഉണ്ടാവുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button