കുളത്തൂപ്പുഴ: മൈലമൂട് ജുമാ മസ്ജിദിന്റെ മിനാരത്തിൽ കുടുങ്ങിയ ഇലക്ട്രീഷ്യന് ഒടുവിൽ രക്ഷകരായത് കടയ്ക്കൽ ഫയർഫോഴ്സ് സംഘം. മുസ്ലിം പള്ളിയുടെ മിനാരത്തിലെ മൈക്ക് സെറ്റിന്റെ അറ്റകുറ്റപ്പണിക്കായി കയറിയ പ്രദേശത്തെ മഴവില്ല് ലൈറ്റ്സ് ആൻഡ് സൗണ്ട്സ് ഉടമ ഷാനവാസാണ് (28) തിരിച്ചിറങ്ങാനാവാതെ ഉയരമുള്ള മിനാരത്തിൽ കുടുങ്ങിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം.
കടയ്ക്കൽ ഫയർഫോഴ്സ് സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്റ്റേഷൻ ഓഫിസർ ജെ. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി രക്ഷാ പ്രവര്‍ത്തനം നടത്തുകയായിരുന്നു. ഉദ്യോഗസ്ഥര്‍ മിനാരത്തിൽ കയറി ഷാനവാസിനെ സേഫ്റ്റി ബെൽറ്റ്, റോപ്പ് ഇവയുടെ സഹായത്തോടെ സുരക്ഷിതമായി താഴെ എത്തിക്കുകയായിരുന്നു.
ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ ടി.വിനോദ് കുമാർ, എ. ഷാജി, എം. എൻ. ഷിജു, കെ. വിനേഷ് കുമാർ, നിതിൻ സുകുമാരൻ, ജി. അരുൺ ലാൽ, ബി. സനിൽ എന്നിവരടങ്ങിയ ഫയര്‍ ഫോഴ്സ് സംഘത്തോടൊപ്പം മുഹമ്മദ് ഷെഫീക്ക്, ആർ രഞ്ജിത്ത്, പ്രശാന്ത് വിജയ്, ജി. ഷമ്മി എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Post Your Comments