KeralaLatest NewsNews

ലോകത്ത് 60 ശതമാനം ദരിദ്രരെയും സംഭാവന ചെയ്യുന്നത് ഇന്ത്യ: ചൈനയെ വീണ്ടും പുകഴ്ത്തി സിപിഎം പോളിറ്റ് ബ്യൂറോ അംഗം

ആലപ്പുഴ : ചൈനയെ വീണ്ടും പുകഴ്ത്തി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള. ചൈന ദാരിദ്രം പൂർണ്ണമായും നിർമാർജനം ചെയ്തു. ലോകത്ത് 70 ശതമാനം ദാരിദ്ര്യം ഇല്ലാതാക്കുന്നതിൽ ചൈനീസ് സർക്കാർ വലിയ പങ്ക് വഹിച്ചു. എന്നാൽ, ലോകത്ത് 60 ശതമാനം ദരിദ്രരെയും സംഭാവന ചെയ്യുന്നത് ഇന്ത്യയാണെന്നും രാമചന്ദ്രൻ പിള്ള പറഞ്ഞു.ആലപ്പുഴയിൽ സിപിഐഎം ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയിരുന്നു അദ്ദേഹം.

ഇതിന് മുൻപും സിപിഎം കോട്ടയം ജില്ലാ സമ്മേളനൽ രാമചന്ദ്രൻ പിള്ള ചൈനയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ചൈനയെ വളയാനും കടന്നാക്രമിക്കാനും രാജ്യാന്തര തലത്തിൽ അമേരിക്ക രൂപീകരിച്ച സഖ്യത്തിൽ ഇന്ത്യയും പങ്കു ചേർന്നിരിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. അമേരിക്കയുടെ മേധാവിത്വം ചോദ്യം ചെയ്യാൻ ചൈനയ്‌ക്ക് മാത്രമേ കഴിയൂ. ചൈനയുടെ വളർച്ച സോഷ്യലിസത്തിന്റെ നേട്ടമാണെന്നും ഇന്ത്യയിൽ ചൈനയ്‌ക്കെതിരെയുള്ള എതിർപ്പ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ തകർക്കാൻ വേണ്ടിയുള്ളതാണെന്നും രാമചന്ദ്രൻ പിള്ള പറഞ്ഞിരുന്നു.

Read Also  :  യോഗി ക്രിമിനലെന്ന് ഷമ മുഹമ്മദ്: മാപ്പ് പറഞ്ഞില്ലെങ്കിൽ കോടതി കയറ്റുമെന്ന് സന്ദീപ് വാചസ്പതി, ചന്ത ചർച്ചയെന്ന് പി.സി

പ്രസ്താവന വിവാദമായപ്പോഴും സിപിഐഎം കാസർഗോഡ് സമ്മേളനത്തിലും ചൈന കൈവരിച്ച നേട്ടങ്ങൾ എസ്.രാമചന്ദ്രൻ പിള്ള എണ്ണിപ്പറഞ്ഞു. പ്രകീർത്തിക്കാനല്ല, വസ്തുതകൾ പഠിക്കാനും പ്രാവർത്തികമാക്കാനുമാണ് ചൈനയിലെ കാര്യങ്ങൾ വെളിപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button