KeralaLatest NewsNews

എസ്. രാമചന്ദ്രന്‍ പിള്ളയുടെ ചൈന സ്തുതി, എസ്ആര്‍പിയുടെ നിലപാട് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ളയുടെ ചൈന സ്തുതിയില്‍ വിയോജിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ക്കെതിരെ ശരിയായ നിലപാട് സ്വീകരിക്കാന്‍ സോഷ്യലിസ്റ്റ് രാഷ്ട്രമായ ചൈനയ്ക്ക് കഴിയുന്നില്ലെന്നും കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്ര പ്രമേയം ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read Also : ഏത് കന്യാസ്ത്രീയേയും ബലാത്സംഗം ചെയ്യാമെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത് : പ്രതികരിച്ച് അഡ്വ.എ.ജയശങ്കര്‍

ഇന്ത്യയിലെ ചൈനാവിരുദ്ധ പ്രചാരണം കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ലക്ഷ്യമിട്ടാണെന്ന രാമചന്ദ്രന്‍ പിള്ളയുടെ പ്രസ്താവന വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. എസ്ആര്‍പിയുടേത് ചൈനാ സ്തുതിയാണെന്നും ദേശവിരുദ്ധമാണെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. ഇതോടെയാണ് പാര്‍ട്ടി നിലപാട് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയത്. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button