കോട്ടയം: ചൈനയെ വാനോളം പുകഴ്ത്തി സിപിഎം പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. സിപിഎം കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈന ലോകത്തുള്ള ദരിദ്രരുടെ എണ്ണം കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ഇന്ത്യ ദാരിദ്ര്യം വളര്‍ത്തുകയാണെന്നായിരുന്നു എസ്ആര്‍പിയുടെ വിമര്‍ശനം. കശ്മീരിലെ മുസ്ലീം ഭൂരിപക്ഷം കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും രാമചന്ദ്രന്‍ പിള്ള ആരോപിച്ചു.
Read Also : ബഹിരാകാശ രംഗത്ത് ആധിപത്യമുറപ്പിച്ച് ഇന്ത്യ, ലോകം ഉറ്റുനോക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തിന് തയ്യാറെടുത്ത് രാജ്യം
‘ചൈനക്ക് എതിരായ വലിയ പ്രചാരണം ഇന്ത്യയില്‍ നടത്തുന്നത് സിപിഎമ്മിനെ ആക്രമിക്കാനാണ്. ഇത് നേരിടണം, മുമ്പും നേരിട്ടു. ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ഇന്ത്യ അടക്കമുള്ളവരെ ഒപ്പം ചേര്‍ത്ത് അമേരിക്ക ചൈനക്ക് എതിരെ നീക്കം നടത്തുന്നു. ലോകത്തെ ദാരിദ്ര്യം നേരിടുന്നതില്‍ ചൈന ഒന്നാമതാണ്. ചൈന നേടിയ പുരോഗതി അമേരിക്കയ്ക്കയ്ക്ക് പരിഭ്രാന്തി ഉണ്ടാക്കുന്നു. പല ലോകരാജ്യങ്ങളും ചൈനയ്ക്കെതിരെ സഖ്യമുണ്ടാക്കുന്നു’, എസ് രാമചന്ദ്രന്‍ പിള്ള ചൂണ്ടിക്കാട്ടി.
‘ലോകത്ത് ആകെയുള്ള ദരിദ്രരെ ഇല്ലാതാക്കാന്‍ ചൈനയുടെ സംഭാവന 70 ശതമാനമാണ്. എന്നാല്‍ ഇന്ത്യ ദാരിദ്ര്യം വളര്‍ത്തുകയാണ് ചെയ്യുന്നത്. ഇതിന് കാരണം നരേന്ദ്ര മോദി സര്‍ക്കാരാണ്. കോവിഡില്‍ മുതലാളിത്തം നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചു. വാക്സിന്‍ വിറ്റ് പണമുണ്ടാക്കാന്‍ ശ്രമിച്ചു. പക്ഷേ ചൈന, ക്യൂബ തുടങ്ങിയ രാജ്യങ്ങള്‍ സൗജന്യ വാക്സിന്‍ നല്‍കി. മറ്റ് രാജ്യങ്ങളേയും സഹായിച്ചു. ഇസ്രായേല്‍ പലസ്തീനില്‍ എന്താണോ ചെയ്യുന്നത് അത് മോദി സര്‍ക്കാര്‍ ജമ്മു കശ്മീരില്‍ ചെയ്യുന്നു. മറ്റു മതസ്ഥരെ കശ്മീരിലേക്ക് വിടുന്നു. മുസ്ലിം ഭൂരിപക്ഷം കുറയ്ക്കാന്‍ കശ്മീരിനെ പിളര്‍ത്തുകയും ചെയ്തു’, രാമചന്ദ്രന്‍ പിള്ള പറഞ്ഞു.
‘ഗോമാതാവ് പരിശുദ്ധമെന്ന് മോദി പറഞ്ഞത് ലോകത്തിന് മുന്നില്‍ ഇന്ത്യക്ക് നാണക്കേടാണ്. 21-ാം നൂറ്റാണ്ടാണെന്നും കാലം മാറിയെന്നും അവര്‍ ഓര്‍ക്കുന്നില്ല. ചില ബിംബങ്ങള്‍ ഉപയോഗിച്ച് ജനത്തെ ഭിന്നിപ്പിക്കുന്നു. ഹിന്ദു രാഷ്ട്ര പ്രചാരണ വേലയെ ഹിന്ദു രാജ്യ പ്രചാരണം കൊണ്ട് നേരിടാനാണ് കോണ്‍ഗ്രസുകാര്‍ ശ്രമിക്കുന്നത്. അമിതാധികാരവും കുടുംബാധിപത്യവും നിറഞ്ഞുനില്‍ക്കുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ അപ്രസക്തമാണ്. അവര്‍ക്ക് ബിജെപിയെ നേരിടാന്‍ കഴിയില്ല’, രാമചന്ദ്രന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.
Post Your Comments