Latest NewsKeralaNewsIndia

യോഗി ക്രിമിനലെന്ന് ഷമ മുഹമ്മദ്: മാപ്പ് പറഞ്ഞില്ലെങ്കിൽ കോടതി കയറ്റുമെന്ന് സന്ദീപ് വാചസ്പതി, ചന്ത ചർച്ചയെന്ന് പി.സി

ബിജെപിയ്ക്ക് വോട്ട് ചെയ്തു ജയിപ്പിച്ചില്ലെങ്കിൽ യുപി കേരളമോ ബംഗാളോ പോലെയാകുമെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്‌ക്കെതിരെ കോൺഗ്രസിന്റെ ദേശീയ വാക്താവ് ഷമ മുഹമ്മദ്. യോഗി ആദിത്യനാഥിനും ബിജെപിക്കും മലയാളികളോടും കേരളത്തോടും വെറുപ്പാണെന്ന് പറഞ്ഞ ഷമ യോഗി ഒരു ക്രിമിനൽ ആണെന്നും ആരോപിച്ചു. മനോരമ കൗണ്ടർ പോയിന്റിൽ സംസാരിക്കുകയായിരുന്നു ഷമ മുഹമ്മദ്. വര്‍ഷങ്ങള്‍ കഴിഞ്ഞാലും ബിജെപി കേരളത്തിൽ വട്ടപൂജ്യമായിരിക്കും എന്നും ഷമ പരിഹസിച്ചു.

‘എനിക്ക് അദ്ദേഹത്തെ യോഗി ആദിത്യനാഥ് എന്ന് വിളിക്കേണ്ട ആവശ്യമില്ല. അദ്ദേഹത്തിന്റെ ചരിത്രം പറയാം. അദ്ദേഹം ഒരു ക്രിമിനൽ ആണ്’, ചർച്ചയിൽ ഷമ മുഹമ്മദ് ആരോപിച്ചു. എന്നാൽ, ചർച്ചയിൽ പങ്കെടുത്ത ബിജെപി സംസ്ഥാന വാക്താവ് സന്ദീപ് വാചസ്പതി ഷമയുടെ പരാമർശത്തിനെതിരെ തൽക്ഷണം പ്രതികരിച്ചു. ഇന്ത്യയിലെ ജനങ്ങൾ തെരഞ്ഞെടുത്ത, ഒരു മുഖ്യമന്ത്രിയെ ആണ് ഷമ ക്രിമിനൽ എന്ന് വിളിക്കുന്നത്, അവതാരകൻ കാണുന്നുണ്ടല്ലോ എന്ന് ചർച്ചയിൽ ഇടപെട്ട സന്ദീപ് ചോദിച്ചു. വിഷയത്തിൽ അവതാരകനെ അടക്കം കോടതിയിൽ കയറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read:വാത രോഗങ്ങളെ തടയാൻ ദിവസവും എണ്ണ തേച്ചു കുളിക്കൂ

‘എവിടെയാണ് ക്രിമിനൽ? ആരാണ് ക്രിമിനൽ? തോന്ന്യവാസം സംസാരിക്കല്ല് സ്ത്രീ. അവരുടെ തോന്ന്യവാസം കേൾക്കാനാണോ എന്നെ ഇവിടെ വിളിച്ചിരുത്തിയിരിക്കുന്നത്? ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനങ്ങൾ, 24 കോടി ജനങ്ങളുടെ മുഖ്യമന്ത്രിയെ ക്രിമിനൽ എന്ന് വിളിച്ച ഇവർ ലൈവായി മാപ്പ് പറയണം’, സന്ദീപ് വാചസ്പതി ആവശ്യപ്പെട്ടു.

എന്നാൽ, മാപ്പ് പറയുന്ന പ്രശ്‌നമില്ലെന്ന് ഷമ തീർത്തുപറയുകയായിരുന്നു. നിയമപ്രകാരം കേസ് വാദിച്ച് കോടതി, അയാളെ ക്രിമിനൽ എന്ന് വിധിച്ചിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിന് യു.പി മുഖ്യമന്ത്രി ആയതിനു ശേഷം കേസ് തന്നെ മാറ്റി കളഞ്ഞു എന്നായിരുന്നു ഷമയുടെ മറുപടി. ‘കേസുകളിൽ ആരോപണവിധേയനായ’ എന്നുപയോഗിക്കേണ്ടിടത്ത് ‘ക്രിമിനൽ’ എന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ലെന്ന അഭിപ്രായം അവതാരകനും ഉയർത്തിക്കാണിച്ചു.

Also Read:കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വൻ മയക്കുമരുന്ന് വേട്ട: യുവതി അടക്കം 8 പേർ പിടിയിൽ

കേസുകൾ ഉണ്ടെന്നു കരുതി ക്രിമിനൽ ആകില്ല എന്ന് അവതാരകൻ വ്യക്തമാക്കിയതോടെ, ആരോപണവിധേയനായ ക്രിമിനൽ എന്ന് ഷമ തിരുത്തി പറഞ്ഞു. സന്ദീപ് പലതവണ ആവശ്യപ്പെട്ടിട്ടും ‘ക്രിമിനൽ’ എന്ന വാക്ക് പിൻവലിക്കാൻ ഷമ തയ്യാറായില്ല. മലയാളത്തിന്റെ പ്രശ്നമാകാമെന്ന അവതാരകന്റെ പരാമർശത്തിന് ‘മലയാളം പഠിച്ചിട്ട് ചർച്ചയ്ക്ക് വന്നിരിക്കണം’ എന്നായിരുന്നു സന്ദീപ് നൽകിയ മറുപടി. എന്നാൽ, പിന്നീട് സന്ദീപ് വാചസ്പതിയെയും കടന്നാക്രമിക്കുന്ന രീതിയിലായിരുന്നു ഷമയുടെ പ്രതികരണം. സന്ദീപിന് മാനേഴ്സ് ഇല്ലെന്നും സ്വഭാവഗുണമില്ലെന്നും ഷമ ആരോപിച്ചു.

എന്നാൽ, ചർച്ചയിൽ പങ്കെടുത്ത പി സി ജോർജ് ‘ചന്ത ചർച്ച’ എന്നായിരുന്നു ഷമ മുഹമ്മദിന്റെ പ്രസ്താവനകളെയും സമയം തന്നില്ലെന്ന പരാതിയെയും ശേഷം വിശേഷിപ്പിച്ചത്. ബിജെപിയുമായി ബന്ധപ്പെട്ട് ഒരു വിഷയമായത് കൊണ്ട് അവർക്ക് കൂടുതൽ സമയം കിട്ടുമെന്നുള്ളത് വാസ്തവമല്ലേ എന്നും അത് മനസിലാക്കുന്ന സാമാന്യബോധം വേണ്ടേ എന്നും പി.സി ഷമയുടെ പേരെടുത്ത് പറയാതെ വിമർശിച്ചു.

Also Read:ഫാഷൻ ഗോൾഡ് കേസ്: ചെയർമാൻ എം.സി കമറുദ്ദീന്റെയും എംഡി പൂക്കോയ തങ്ങളുടെയും വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്‌ഡ്

യോഗി ആദിത്യനാഥ് കേരളത്തിൽ കാണുന്ന കുഴപ്പം രാഷ്ട്രീയ ആക്രമണമാണോയെന്ന അവതാരകന്റെ ചോദ്യത്തിന് കൃത്യവും വ്യക്തവുമായ മറുപടിയാണ് സന്ദീപ് വാചസ്പതി നൽകുന്നത്. ആക്രമണവും ഗുണ്ടായിസവും പടർന്നു പന്തലിക്കുന്ന കേരളത്തിന്റെ അവസ്ഥയെ ആണ് നാം ചർച്ച ചെയ്യേണ്ടതെന്ന് സന്ദീപ് വ്യക്തമാക്കുന്നു. ‘കേരള മുഖ്യമന്ത്രി എന്താ മാന്യനാണോ? മറ്റ് സംസ്ഥാനത്തെ കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ലേ? രാഷ്ട്രീയത്തിൽ ആരും അങ്ങോട്ടും ഇങ്ങോട്ടും ഒന്നും പറയാറില്ലേ? യോഗി അങ്ങനെ പറഞ്ഞതുകൊണ്ട് കേരളത്തിന്റെ കഞ്ഞികുടി മുട്ടിയോ? കേരളത്തിന്റെ റേഷൻ തടഞ്ഞോ? മലയാളിക്ക് കേരളത്തിൽ ജീവിക്കാനുള്ള അന്തരീക്ഷം ഉണ്ടോ എന്ന്നാണ് നമ്മൾ ചർച്ച ചെയ്യേണ്ടത്’, സന്ദീപ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button