ആലപ്പുഴ: ആലപ്പുഴ ജില്ലാസമ്മേളനത്തില്‍ ഇന്ത്യയെ ഇകഴ്ത്തിയും ചൈനയെ പുകഴ്ത്തിയും നടത്തിയ പ്രസംഗം വിവാദമായതോടെ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നന്ന വാദവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള. ചൈനയെ പ്രകീര്‍ത്തിച്ചിട്ടില്ലെന്നും അത് മാദ്ധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read Also : ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരെ കോണ്‍ഗ്രസ് അപമാനിച്ചു : പ്രധാനമന്ത്രി നരേന്ദ്ര മോദി
ലോകരാജ്യങ്ങളെ വിലയിരുത്തിയപ്പോള്‍ ചില മാദ്ധ്യമങ്ങള്‍ ചൈനയെ പ്രകീര്‍ത്തിക്കുകയാണെന്ന് വ്യാഖ്യാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ചൈനയില്‍ നിന്ന് ദാരിദ്ര്യം പൂര്‍ണമായും നിര്‍മാര്‍ജ്ജനം ചെയ്യാന്‍ സാധിച്ചുവെന്നും ചൈന മിതമായ അഭിവൃദ്ധി നേടിയെന്നുമാണ് ആലപ്പുഴ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത്.
70% ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്തതില്‍ ചൈനയുടെ പങ്ക് വലുതാണെന്നും 60 % ദരിദ്രരെ സംഭാവന ചെയ്യുന്നത് ഇന്ത്യയാണെന്നും ചൈനയുടെ വളര്‍ച്ച സോഷ്യലിസത്തിന്റെ നേട്ടമാണെന്നും എസ് രാമചന്ദ്രന്‍ പിള്ള പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഇന്ത്യ ഉള്‍പ്പെടെ ലോകരാജ്യങ്ങള്‍ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. പ്രസംഗം ചര്‍ച്ചയായതോടെയാണ് ഒറ്റ ദിവസംകൊണ്ട് തകിടം മറിഞ്ഞത്. തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Post Your Comments