ThiruvananthapuramLatest NewsKeralaNattuvarthaNews

പിണറായി വിജയന്‍ ചെയ്ത അത്രയുള്ള വൃത്തികേട് യോഗി ചെയ്തിട്ടില്ല, പ്രചാരണത്തില്‍ പറഞ്ഞത് അങ്ങനെ കണ്ടാൽമതി:പിസി ജോര്‍ജ്

തിരുവനന്തപുരം: പിണറായി വിജയന്‍ ചെയ്ത അത്രയുള്ള വൃത്തികേട് യോഗി ചെയ്തിട്ടില്ലെന്ന് മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പിസി ജോര്‍ജ്. ലോകത്തിന് മുന്നില്‍ കേരളം അപമാനിതയായി നില്‍ക്കുന്ന സമയമാണിതെന്നും ഇത് പറയുമ്പോള്‍ തന്നെ ബിജെപിക്കാരനാക്കരുതെന്നും സ്വകാര്യ ന്യൂസ് ചാനൽ ചര്‍ച്ചയിൽ പിസി ജോര്‍ജ് പറഞ്ഞു.

‘ലോകത്തിന് മുമ്പില്‍ കേരളം അപമാനിതയായി. സ്വര്‍ണക്കള്ളക്കടത്ത്, രാഷ്ട്രീയ കൊലപാതകം ഇങ്ങനെയെല്ലാത്തിലും മുന്നിലുള്ള പിണറായി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ മെന പഠിപ്പിക്കാന്‍ നടക്കുകയാണ്. യോഗി ബി.ജെ.പിക്ക് വേണ്ടി സംസാരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പറഞ്ഞത് അങ്ങനെ കണ്ടാമതി.’ പിസി ജോര്‍ജ് പറഞ്ഞു. അതിന് ചോര തിളപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിർബന്ധിത മതപരിവർത്തനത്തെ എതിർത്ത വിദ്യാർത്ഥിനിയുടെ ആത്മഹത്യ: ഡിഎംകെക്ക് തിരിച്ചടി, അന്വേഷണം സിബിഐക്ക് വിട്ടു

കേരളത്തെക്കുറിച്ചുള്ള യോഗിയുടെ പ്രസ്താവന വന്നപ്പോള്‍ ചോര തിളച്ച് കേരളം എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും എന്നാല്‍ അത് കേട്ടപ്പോള്‍ തന്റെ ചോരയൊന്നും തിളച്ചിട്ടില്ലെന്നും പിസി ജോർജ് പറഞ്ഞു. കേരളത്തിന്റെ വളര്‍ച്ചക്ക് മുഴുവന്‍ പാര്‍ട്ടികള്‍ക്കും പങ്കുണ്ടെന്നും ഭാരതീയനെന്ന നിലയില്‍ ഇന്ത്യ മുഴുവന്‍ നന്നാകണമെന്ന് ആഗ്രഹിക്കുന്നയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button