ന്യൂഡല്‍ഹി : പാക്കിസ്ഥാന്റെ തെഹ്‌രീകെ താലിബാന്‍ അതിന്റെ ഇന്ത്യന്‍ പതിപ്പായ തെഹ്‌രീകെ താലിബാന്‍ ഇന്ത്യ സ്ഥാപിച്ചതായി കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. പാകിസ്ഥാനില്‍ വ്യാപകമായി കലാപങ്ങള്‍ അഴിച്ചുവിട്ടിരുന്നത് ഈ സംഘടനയായിരുന്നു. ഇന്ത്യയില്‍ പുതുതായി ഉയര്‍ന്നു വന്ന തെഹ്‌രീകെ താലിബാന്‍ ഇന്ത്യ എന്ന ഭീകരവാദ സംഘടനയുടെ ആദ്യ ട്വിറ്റര്‍ പോസ്റ്റ് ഫെബ്രുവരി ഒമ്പതിനായിരുന്നുവെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭീകരവാദ സംഘടനയുടെ ഇന്ത്യയിലെ തലവനെ ഉടന്‍ നിശ്ചയിക്കുമെന്നാണ് ഫെബ്രുവരി 9ന് വന്ന ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നത്.
Read Also : മക്ക, മദീന പള്ളികളിൽ പ്രതിദിനം 30,000 മാസ്‌കുകൾ വിതരണം ചെയ്യും: പ്രത്യേക വൊളന്റിയർ സംഘത്തെ നിയോഗിച്ചു
ഇന്ത്യയിലെ ഭീകരവാദ നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം മൗലാന ഖുറേഷിയെ സംഘടനയുടെ ഇന്ത്യയിലെ ആദ്യ അമീറായി തിരഞ്ഞെടുക്കുകയും ചെയ്തു. ഹിജാബിനെ അനുകൂലിക്കുന്ന ഒരു പോസ്റ്ററിന്റെ ഫോട്ടോയും ട്വീറ്റില്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ ഹിജാബ് ധരിച്ച പെണ്‍കുട്ടികള്‍ക്കൊപ്പമാണ് , അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും പോസ്റ്റിലുണ്ട്. ഹിജാബ് ധരിക്കുന്നത് സംബന്ധിച്ച് പെണ്‍കുട്ടികളെ ബോധവത്ക്കരിക്കാന്‍ ഒരു മാസം നീളുന്ന ഹയാ ക്യാമ്പും സംഘടിപ്പിക്കുന്നതായി ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments