അഹമ്മദാബാദ്: കശ്മീര്‍ വിഷയത്തില്‍ വിഘടനവാദികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് പിസ ഹട്, ഡൊമിനോസ് പിസ, കെഎഫ്‌സി, ഹ്യുണ്ടായ്, അറ്റ്‌ലസ് ഹോണ്ട തുടങ്ങിയ കമ്പനികള്‍ക്കെതിരെ ഇന്ത്യയില്‍ പ്രതിഷേധം തുടരുന്നു.
ഗുജറാത്തിലെ അഹമ്മദാബാദില്‍ പിസ ഹട്, ഡൊമിനോസ് പിസ, കെഎഫ്‌സി തുടങ്ങിയ ആഗോള കമ്പനികളുടെ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍ പ്രതിഷേധക്കാര്‍ പൂട്ടിച്ചു. കശ്മീര്‍ വിഷയത്തില്‍ കമ്പനികളുടെ പാക്കിസ്ഥാനിലെ ട്വിറ്റര്‍ ഹാന്‍ഡിലുകൾ വിവാദ നിലപാട് സ്വീകരിച്ചിരുന്നു.
കേന്ദ്രസർക്കാർ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ വിമര്‍ശിച്ചും വിഘടനവാദത്തെ പിന്തുണച്ചും കമ്പനികളുടെ പാകിസ്ഥാന്‍ അക്കൗണ്ട് ട്വീറ്റുകളെ ചൊല്ലിയാണ് വിവാദം ആരംഭിച്ചത്. സംഭവത്തിന് പിന്നാലെ ഇന്ത്യയില്‍ കമ്പനികള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുണ്ടായി. അതേസമയം പ്രതിഷേധം ശക്തമായതിനെ തുടർന്ന് കമ്പനികള്‍ മാപ്പപേക്ഷയുമായി രംഗത്തെത്തിയിരുന്നു.
Post Your Comments