Latest NewsInternational

ഇന്റർവ്യൂവിനിടയിൽ വയസ്സ് ചോദിച്ചു: ഡോമിനോസ് പീറ്റ്സ കമ്പനി യുവതിക്ക് നൽകേണ്ടി വന്നത് മൂന്നര ലക്ഷം രൂപ

സ്ട്രാബെയ്ൻ: ഇന്റർവ്യൂവിനിടയിൽ യുവതിയുടെ വയസ്സ് ചോദിച്ചതിന് ഡോമിനോസ് പീറ്റ്സ കമ്പനി യുവതിക്ക് നൽകേണ്ടി വന്നത് മൂന്ന് ലക്ഷം രൂപ. ഉത്തര അയർലൻഡിലാണ് സംഭവം നടന്നത്.

സ്ട്രാബെയ്ൻ നഗരത്തിലെ ഡോമിനോസ് പീറ്റ്സ ഫ്രാഞ്ചൈസിയുടെ പരസ്യം കണ്ട ജാനിസ് വാൽഷ് എന്ന യുവതി, ഡ്രൈവർ ജോലിയുടെ ഇന്റർവ്യൂവിനെത്തിയപ്പോഴാണ് സംഭവം. ഇന്റർവ്യൂ ഇടയിൽ പാനൽ അംഗമായ ജസ്റ്റിൻ ഔപചാരികമായി യുവതിയുടെ വയസ്സ് ചോദിച്ചു. യുവതി ഉത്തരം നൽകുകയും ചെയ്തു. തുടർന്ന്, ഇന്റർവ്യൂ പൂർത്തിയായെങ്കിലും യുവതിക്ക് ജോലി ലഭിച്ചില്ല.

Also read: കാനഡ വിസ വരാൻ വൈകി,വിദ്യാർത്ഥി ആത്മഹത്യ ചെയ്തു: പിറ്റേദിവസം വിസയും വന്നു

18 മുതൽ 30 വയസ്സു വരെയുള്ളവരെയാണ് ഡ്രൈവറുടെ ജോലിക്ക് കമ്പനി തെരഞ്ഞെടുക്കാറ് എന്ന് യുവതി പിന്നീട് തന്റെ സുഹൃത്തിൽ നിന്ന് അറിഞ്ഞു. അതോടെ, എന്റെ പ്രായം കടന്നു പോയതിനാലാണ് ജോലി ലഭിക്കാഞ്ഞതെന്ന് മനസ്സിലായ യുവതി കമ്പനിക്കെതിരെ പരാതി നൽകി.

ഇന്റർവ്യൂവിൽ വയസ്സ് ചോദിക്കാൻ പാടില്ലെന്നും പ്രായവിവേചനത്തിന്റെ ഇരയാണ് താനെന്നും ചൂണ്ടിക്കാട്ടി യുവതി കമ്പനിയുടെ ഡയറക്ടർ ബോർഡിലാണ് പരാതി നൽകിയത്. ഇതേതുടർന്ന്, ഫ്രാഞ്ചൈസി ഉടമയായ ജസ്റ്റിൻ ക്വിർക്ക് യുവതിയ്ക്ക് 4,320 യൂറോ( ഏതാണ്ട് മൂന്നര ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരമായി നൽകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button