പാലക്കാട്: ബസിൽവെച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച കേസിലെ പ്രതിക്ക് അഞ്ചുവർഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കുഴൽമന്ദം ചിതലി ആലുംപെട്ടി എം. സിയാദിനാണ് (41) കോടതി ശിക്ഷിച്ചത്.
പാലക്കാട് ഫാസ്റ്റ് സ്ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി ജി. രാജേഷ് ആണ് ശിക്ഷ വിധിച്ചത്. 2019 മേയ് 15-ന് ആണ് കേസിനാസ്പദമായ സംഭവം. തൃശൂർ നിന്ന് പാലക്കാട്ടേക്ക് വരുകയായിരുന്ന സ്വകാര്യ ബസിലാണ് പീഡനം നടന്നത്.
വടക്കഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷനുവേണ്ടി ടി. ശോഭന ഹാജരായി. എസ്.ഐമാരായ എ.കെ. ബാബു, എസ്. ഷമീർ, ഓമനക്കുട്ടൻ എന്നിവരാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
Post Your Comments