Latest NewsNewsIndia

യോഗി വീണ്ടും മുഖ്യമന്ത്രിയാകാന്‍ പ്രാര്‍ത്ഥിച്ച് ഇക്ബാല്‍ അന്‍സാരി

അയോദ്ധ്യ: യോഗി ആദിത്യനാഥ് വീണ്ടും യുപി മുഖ്യമന്ത്രിയാകാന്‍ പ്രാര്‍ത്ഥിച്ച് ബാബറി മസ്ജിദ് കേസിലെ പ്രധാന കക്ഷിയായിരുന്ന ഇഖ്ബാല്‍ അന്‍സാരി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തമ സന്യാസിയാണ് അന്‍സാരി പറഞ്ഞു. സത്യസന്ധമായ പ്രവര്‍ത്തനശൈലി കൊണ്ട് അദ്ദേഹം ജനങ്ങള്‍ക്ക് പ്രിയങ്കരനായി. അയോദ്ധ്യയെ അന്താരാഷ്ട്ര നിലവാരമുള്ള നഗരമായി വികസിച്ച് കാണാന്‍ തനിക്ക് അതിയായ ആഗ്രഹമുണ്ടെന്നും അതിനായി കോടികളുടെ പദ്ധതികള്‍ നടക്കുന്നുണ്ടെന്നും ഇക്ബാല്‍ പറഞ്ഞു.

Read Also : ചൊവ്വാഴ്ച്ച മുതൽ അറ്റസ്റ്റേഷൻ സേവനങ്ങൾ ലഭിക്കുക പുതിയ കേന്ദ്രത്തിൽ: അറിയിപ്പുമായി ദുബായിയിലെ ഇന്ത്യൻ കോൺസുലേറ്റ്

അയോദ്ധ്യയിലെ ക്ഷേത്രങ്ങളുമായും സന്യാസിമാരുമായും ഞങ്ങള്‍ക്ക് നല്ല ബന്ധമുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, വിശുദ്ധരുടെ ചടങ്ങുകളിലും പരിപാടികളിലും ഞാന്‍ തുടര്‍ന്നും പങ്കെടുക്കുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു.- അദ്ദേഹം പറഞ്ഞു . മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വീണ്ടും മുഖ്യമന്ത്രിയാകുന്നതിനായി പ്രശസ്ത മഹന്ത് പരംഹന്‍സ് ദാസും അയോദ്ധ്യയിലും, ആശ്രമത്തിലും പ്രത്യേക പൂജകള്‍ നടത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button