Latest NewsUAENewsInternationalGulf

ചൊവ്വാഴ്ച്ച മുതൽ അറ്റസ്റ്റേഷൻ സേവനങ്ങൾ ലഭിക്കുക പുതിയ കേന്ദ്രത്തിൽ: അറിയിപ്പുമായി ദുബായിയിലെ ഇന്ത്യൻ കോൺസുലേറ്റ്

ദുബായ്: ചൊവ്വാഴ്ച്ച മുതൽ അറ്റസ്റ്റേഷൻ സേവനങ്ങൾ പുതിയ കേന്ദ്രത്തിൽ നിന്ന് ലഭ്യമാക്കുമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. പ്രവാസികൾക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ സേവനങ്ങൾ നൽകുന്നതിന് വേണ്ടിയാണ് കൂടുതൽ വിശാലമായ കാത്തിരിപ്പ് മുറികളോട് കൂടിയ പുതിയ കേന്ദ്രത്തിലേക്ക് ഈ സേവനങ്ങൾ മാറ്റുന്നത്. ഇന്ത്യൻ കോൺസുലേറ്റിൽ നിന്നുള്ള അറ്റസ്റ്റേഷൻ സേവനങ്ങൾ നൽകുന്നത് SG IVS Global Commercial Information Services എന്ന സ്ഥാപനമാണ്.

Read Also: ഇങ്ങനെ ചെയ്യുന്നത് ചില ഉന്നത സ്ഥാനങ്ങള്‍ക്ക് വേണ്ടി, ഗവര്‍ണര്‍ പൂര്‍ണമായി ആര്‍എസ്എസ് ശൈലിയിലേക്ക് മാറി: കെ മുരളീധരന്‍

ദുബായിലെ ഔദ് മേത്തയിൽ ബിസിനസ് അട്രിയം ബിൽഡിംഗിലെ 201, 202 നമ്പർ മുറികളിൽ നിന്നായാണ് സ്ഥാപനം ഇപ്പോൾ സേവനം ലഭ്യമാക്കുന്നത്. ഈ കെട്ടിടത്തിലെ ഒന്നാമത്തെ നിലയിലാണ് പുതിയ കേന്ദ്രം ആരംഭിക്കുന്നത്. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 മണി വരെയും ശനിയാഴ്ച്ച രാവിലെ 8 മുതൽ രാവിലെ 11 വരെയുമാണ് സേവനങ്ങൾ നൽകുക.

Read Also: യുപിയിൽ യോഗിയുടെ വികസനങ്ങൾ സമാനതകളില്ലാത്തത്! വീടുകൾ, മെഡിക്കൽ കോളേജുകൾ, വിമാനത്താവളങ്ങൾ, എക്സ്പ്രസ്സ് ഹൈവേകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button