ബെംഗളൂരു: മലയാളി പേസര്‍ എസ് ശ്രീശാന്ത് വീണ്ടും ഐപിഎല്‍ ജേഴ്സിയണിയുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. താരലേലത്തിനുള്ള അന്തിമപട്ടികയിലെ മലയാളി താരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനാണ് എസ് ശ്രീശാന്ത്. 2013ന് ശേഷം ആദ്യമായി ഐപിഎല്‍ ടീമില്‍ എത്താമെന്നുതന്നെയാണ് ശ്രീശാന്തും ആരാധകരും പ്രതീക്ഷിക്കുന്നത്. 50 ലക്ഷം രൂപയാണ് താരത്തിന്റെ അടിസ്ഥാനവില.
2013ല്‍ രാജസ്ഥാന് റോയല്‍സിന്റെ താരമായിരുന്നു ശ്രീശാന്ത്. എന്നാല്‍ ആ സീസണില്‍ സ്പോട്ട് ഫിക്സിംഗ് വിവാദത്തില്‍ കുടുങ്ങിയ ശ്രീശാന്തിന് ബിസിസിഐ വിലക്കേര്‍പ്പെടുത്തി. 2020ലാണ് ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ചത്. കഴിഞ്ഞ സീസണിലും ലേലത്തിന് രജിസ്റ്റര്‍ ചെയ്തെങ്കിലും ശ്രീശാന്ത് അന്തിമപട്ടികയില്‍ ഇടംപിടിച്ചില്ല. 39-ാം വയസിലാണ് ഐപിഎല്‍ തിരിച്ചുവരവിന് ശ്രീശാന്ത് തയ്യാറെടുക്കുന്നത്.
Read Also:- പ്രഭാത ഭക്ഷണം എപ്പോൾ കഴിക്കണം? ഒഴിവാക്കിയാൽ കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കും!
എസ് ശ്രീശാന്തിന് പുറമെ കേരളത്തിൽ നിന്ന് റോബിന് ഉത്തപ്പ, കേരള താരമായ ജലജ് സക്സേന, സച്ചിന് ബേബി, എം ഡി നിധീഷ്, വിഷ്ണു വിനോദ്, ബേസില്‍ തമ്പി, മിഥുന് എസ്, കെ എം ആസിഫ്, മുഹമ്മദ് അസ്ഹറുദ്ദീന്, സിജോമോന്‍ ജോസഫ്, രോഹന് കുന്നുമ്മൽ, ഷോൺ റോജര്‍ എന്നിവരാണ് ലേലത്തില്‍ പങ്കെടുക്കുന്ന താരങ്ങള്‍. രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ള റോബിന് ഉത്തപ്പയാണ് കേരളത്തില്‍ നിന്ന് ലേലത്തിനെത്തുന്ന വിലകൂടിയ താരം. 50 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള എസ് ശ്രീശാന്ത് രണ്ടാമതും.
Post Your Comments