ErnakulamNattuvarthaLatest NewsKeralaNews

കൊച്ചിയിലെ വെണ്ടുരുത്തി പാലത്തില്‍ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ് : ഒടുവിൽ സംഭവിച്ചത്

ഇന്ത്യന്‍ നേവിയുടെ ഫാസ്റ്റ് ഇന്റര്‍സെപ്റ്റ് ക്രാഫ്റ്റ് ജീവനക്കാരാണ് യുവാവിനെ രക്ഷപെടുത്തിയത്

കൊച്ചി: വെണ്ടുരുത്തി പാലത്തില്‍ നിന്നും ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ രക്ഷപെടുത്തി നാവിക സേന. ഇന്ത്യന്‍ നേവിയുടെ ഫാസ്റ്റ് ഇന്റര്‍സെപ്റ്റ് ക്രാഫ്റ്റ് ജീവനക്കാരാണ് യുവാവിനെ രക്ഷപെടുത്തിയത്.

പട്രോളിംഗ് നടത്തുകയായിരുന്ന നാവിക സേന യുവാവ് ചാടുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ബോട്ട് യുവാവിന് അടുത്തേക്ക് എത്തിക്കുകയും രക്ഷപെടുത്തുകയുമായിരുന്നു. ആദ്യം നാവിക സേനാ ആശുപത്രിയില്‍ എത്തിച്ച്‌ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം യുവാവിനെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

Read Also : റഷ്യ-ഉക്രൈൻ സംഘർഷം വളമാക്കി ചൈന : തായ്‌വാൻ പിടിച്ചെടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്

അതേസമയം പാലത്തില്‍ നിന്നും ചാടിയ യുവാവിന്റെ പേര് വിവരങ്ങള്‍ ലഭ്യമല്ല. സംഭവം സിവില്‍ പൊലീസിനെ അറിയിച്ചെന്നും യുവാവിന്റെ ആരോഗ്യം തൃപ്തികരമാണെന്നും നാവിക സേന അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button