വാഷിംഗ്ടൺ: റഷ്യ-ഉക്രൈൻ സംഘർഷം വളമാക്കി ചൈന തായ്വാൻ പിടിച്ചെടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ലോകരാജ്യങ്ങളുടെ ശ്രദ്ധ മുഴുവൻ ഈ അതിർത്തി പ്രശ്നത്തിലെ സംഭവവികാസങ്ങളിൽ കുടുങ്ങിക്കിടക്കുമ്പോഴാണ് ചൈന ഇങ്ങനെയൊരു പദ്ധതി തയ്യാറാക്കുന്നത്.
അമേരിക്കൻ ചിന്തകസംഘമായ ‘ ഗ്ലോബൽ സ്ട്രാറ്റ് വ്യൂ’ ആണ് സുപ്രധാനമായ ഈ വിവരം പുറത്തു വിട്ടത്. തായ്വാൻ വ്യോമ മേഖലയിൽ അപൂർവമായി ചൈനീസ് വിമാനങ്ങൾ കടക്കാറുണ്ട്. എന്നാൽ, ഉക്രൈൻ-റഷ്യ അതിർത്തി സംഘർഷം ആരംഭിച്ചതിനു ശേഷം അറുപതിലധികം തവണയാണ് യുദ്ധവിമാനങ്ങൾ തായ്വാന്റെ വ്യോമമേഖലയിൽ അതിക്രമിച്ചു കയറിയത്.
ഇവരുടെ അഭിപ്രായപ്രകാരം, ഉക്രൈൻ ആക്രമിച്ചു കീഴടക്കാനുള്ള റഷ്യയുടെ പദ്ധതിയുടെ പരിണിതഫലം കാത്തിരിക്കുകയാണ് ചൈന. അഥവാ, പുടിൻ ഭരണകൂടം ഉക്രൈൻ ആക്രമിച്ചു കീഴടക്കി റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമാക്കിയാൽ, അതിനോടുള്ള ലോകരാജ്യങ്ങളുടെ പ്രതികരണമറിയാനാണ് ചൈന കാത്തിരിക്കുന്നത്. വലിയ അന്താരാഷ്ട്ര പ്രത്യാഘാതങ്ങൾ ഒന്നും ഉണ്ടാകുന്നില്ലെങ്കിൽ, ഇതേ മാർഗം സ്വീകരിച്ച്, പെട്ടെന്നുയുള്ള ഒരു സൈനിക നടപടിയിലൂടെ സ്വതന്ത്രരാജ്യമായ തായ്വാനെ ചൈന പിടിച്ചെടുക്കുമെന്ന് ഗ്ലോബൽ സ്ട്രാറ്റ് വ്യൂ റിപ്പോർട്ട് ചെയ്യുന്നു.
Post Your Comments