KeralaLatest NewsNews

‘പ്രേമം’ സിനിമയിലെ പ്രശസ്തമായ പാലം അടച്ചൂപൂട്ടുന്നു

കൊച്ചി: ആലുവയിലെ പ്രശസ്തമായ പ്രേമം പാലം നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് അടച്ച് പൂട്ടുന്നു. പാലം സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. അതേസമയം പാലം അടച്ച് പൂട്ടുന്നതില്‍ മറ്റൊരു വിഭാഗം നാട്ടുകാര്‍ക്ക് എതിര്‍പ്പുണ്ട്.

Read Also: ഓരോ 16 മിനിറ്റിലും ബലാത്സംഗം: ഇന്ത്യയില്‍ സ്ത്രീകള്‍ സുരക്ഷിതമാകുമോ? നാഷ്ണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട്

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രം റിലീസായതോടൊണ് ഈ പാലം പ്രശസ്തമായത്. പിന്നീട് സഞ്ചാരികളടക്കം ഈ പാലം കാണാന്‍ എത്തി. എന്നാല്‍, വര്‍ഷങ്ങള്‍ക്ക് ശേഷം പാലം അടച്ചുപൂട്ടാനാണ് തീരുമാനം. മയക്കുമരുന്ന് ഉപയോഗിക്കുന്നവരടക്കമുള്ള സാമൂഹ്യവിരുദ്ധര്‍ പാലത്തില്‍ തമ്പടിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് അടച്ചുപൂട്ടുന്നത്. പെരിയാര്‍വാലി ജലസേചന പദ്ധതിയുടെ നീര്‍പാലമായ ഇതിലൂടെയുള്ള സഞ്ചാരം പെരിയാര്‍വാലി അധികൃതരാണ് തടഞ്ഞത്. പാലത്തിലേക്ക് കയറുന്ന വഴികളെല്ലാം അടച്ചുകൊണ്ട് ഇരുമ്പ് ഗ്രില്ലുകള്‍ സ്ഥാപിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button