Latest NewsNewsIndia

ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പെട്രോള്‍ ബോംബ് ആക്രമണം

ചെന്നൈ : ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ പെട്രോള്‍ ബോംബ് ആക്രമണം. ചെന്നൈ ടി നഗറിലെ തമിഴാലയം എന്ന ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയാണ് ആക്രമണം നടന്നത്. പുലര്‍ച്ചെ ഒന്നര മണിയോടെയാണ് രണ്ട് ബൈക്കുകളിലെത്തിയ സംഘം ഓഫീസിന് നേരെ പെട്രോള്‍ ബോംബുകള്‍ എറിഞ്ഞത്. മൂന്ന് പെട്രോള്‍ ബോംബുകളാണ് എറിഞ്ഞത്.

ബൈക്കിലെത്തിയ സംഘം പെട്രോൾ ബോംബുകൾ ഓഫീസിന്റെ മുറ്റത്തേക്കും വരാന്തയിലേക്കും എറിയുകയായിരുന്നു.പ്രവർത്തകർ ഓഫീസിനകത്ത് ആയതിനാൽ ആർക്കും അപകടം സംഭവിച്ചില്ല. ബോംബ് ആക്രമണം അറിഞ്ഞതിന് പിന്നാലെ വൻ പോലീസ് സന്നാഹം സ്ഥലത്തെത്തുകയും അക്രമികൾക്കായി തെരച്ചിൽ ആരംഭിക്കുകയും ചെയ്തു. ഓഫീസിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്.ആരാണ് ആക്രമണത്തിന് പിന്നിലെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.

Read Also  :  ശരീരത്തിൽ രക്തമുണ്ടാകാന്‍ ഉണക്കമുന്തിരി ഇങ്ങനെ കഴിക്കൂ

അതേസമയം, 15 ദിവസം മുമ്പും ഇവിടെ സമാനമായ സംഭവം ഉണ്ടായിരുന്നതായി ബിജെപി നേതാവ് കരാട്ടെ ആര്‍ തൈഗരാജന്‍ പറഞ്ഞു. ഇത്തരം ആക്രമണങ്ങളിൽ ബിജെപി അണികള്‍ക്ക് ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button