ചെന്നൈ: തമിഴ്നാട് ഉപ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നടൻ ഉദനിധി സ്റ്റാലിൻ എത്തുമെന്ന് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും നിലവില്‍ യുവജനക്ഷേമം, കായിക വകുപ്പുകളുടെ മന്ത്രിയുമാണ് ഉദനിധി. ഓഗസ്റ്റ് 22നു മുൻപ് അദ്ദേഹത്തെ ഉപമുഖ്യമന്ത്രിയാക്കുമെന്നാണ് റിപ്പോർട്ടുകള്‍.
കരുണാനിധി മുഖ്യമന്ത്രിയായിരിക്കെ 2009ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ എംകെ സ്റ്റാലിനെ ഉപ മുഖ്യമന്ത്രിയാക്കിയിരുന്നു. സ്റ്റാലിന്റെ വഴിയില്‍ തന്നെ ഉദയനിധിക്കും അവസരമൊരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ.
read also: വീര്യവും സ്നേഹവും ചേർന്ന പുതിയ അദ്ധ്യായം : വിടുതലൈ പാർട്ട് 2ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി
സ്റ്റാലിൻ ഓഗസ്റ്റ് 22നു അമേരിക്കയിലേക്കു പോകും. അതിനു മുൻപായി തന്നെ ഉദയനിധി ഉപ മുഖ്യമന്ത്രി സ്ഥാനത്തെത്തുമെന്നാണ് വിവരം.
Post Your Comments