ടോക്കിയോ: ജപ്പാനില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് വാന്‍ ഇടിച്ചു കയറ്റാന്‍ ശ്രമിക്കുകയും ഭരണകക്ഷിയുടെ ഓഫീസിലേക്ക് പെട്രോള്‍ ബോംബുകള്‍ എറിയുകയും ചെയ്ത ആള്‍ അറസ്റ്റില്‍. അക്രമി എത്തിയ വാഹനത്തിനകത്ത് നിന്ന് നിരവധി പെട്രോള്‍ ബോംബുകളാണ് പൊലീസ് കണ്ടെടുത്തത്. അക്രമത്തില്‍ ആര്‍ക്കും പരിക്കില്ല, എന്നാല്‍ പൊലീസിന്റെ ചില വാഹനങ്ങള്‍ ആക്രമണത്തില്‍ ഭാഗികമായി കത്തിനശിച്ചിട്ടുണ്ട്. ജപ്പാനിലെ ഭരണപക്ഷ പാര്‍ട്ടിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ആസ്ഥാനത്താണ് ആക്രമണം നടന്നത്.
Read Also: രാത്രി വിവാഹ വീട്ടില്‍ പോയി കാണാതായ ആളെ മരിച്ചനിലയില്‍ കണ്ടെത്തി
ജപ്പാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് 500 മീറ്ററോളമാണ് അക്രമി വാഹനം ഓടിച്ച് കയറ്റിയത്. എന്നാല്‍ പൊലീസ് പുക ബോംബ് എറിഞ്ഞതിന് പിന്നാലെ വാഹനം നിയന്ത്രണം വിട്ട് ഒരു വേലിയിലേക്ക് ഇടിച്ച് കയറി നില്‍ക്കുകയായികുന്നു. ഇതോടെ വാഹനത്തിന് പുറത്തിറങ്ങിയ അക്രമി ഇയാള്‍ എത്തിയ മിനിവാനിന് തീയിടുകയായിരുന്നു. എന്നാല്‍ കാറില്‍ തീ കത്തിപ്പടരുന്നതിന് മുന്‍പായി പൊലീസ് തീ നിയന്ത്രണ വിധേയമാക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളുടെ വാഹനത്തിലുണ്ടായിരുന്ന പെട്രോള്‍ ബോംബിന് തീ പിടിക്കാതിരുന്നതാണ് വലിയ അപകടത്തിലേക്ക് കലാശിക്കാതിരുന്നതിനും അക്രമിയെ പിടിക്കുന്നതിനും സഹായിച്ചത്.
Post Your Comments