
നേമം: യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതി അറസ്റ്റിൽ. പഴയ കാരയ്ക്കാമണ്ഡപം ചാനൽക്കര റോഡ് ഹസ്സൻ കോട്ടേജിൽ അലീഫ് ഖാൻ (34) നെയാണ് നേമം പൊലീസ് അറസ്റ്റ് ചെയ്തത്.
ഐജിപിയും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുമായ ജി.സ്പര്‍ജന്‍കുമാര്‍ ആണ് അലീഫ് ഖാന്റെ അറസ്റ്റ് സംബന്ധിച്ച് വെളിപ്പെടുത്തിയത്. ഈ കേസിലെ മറ്റു പ്രതികളായ ഷജീർ, നിസാം എന്നിവരെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
Read Also : രാവിലെ വെറുംവയറ്റില്‍ ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ഗുണത്തിന് പകരം ദോഷം ചെയ്യും
2021 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. പ്രാവച്ചമ്പലം സ്വദേശിയായ അർഷാദിനെ അലീഫ്ഖാന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം വെട്ടുകത്തി കൊണ്ട് കഴുത്തിൽ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.
നേമം എസ്എച്ച്ഒ രഗീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments