ThiruvananthapuramNattuvarthaLatest NewsKeralaNews

മികവിന്റെ കാര്യത്തിൽ മുന്നിൽ നില്ക്കുന്ന കേരളവും പിന്നിൽ നില്ക്കുന്ന ഉത്തർപ്രദേശും തമ്മിൽ ഒരു താരതമ്യവും ഇല്ല: എംഎ ബേബി

തിരുവനന്തപുരം: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കേരളത്തിനെതിരായ വിവാദ പ്രസ്താവനയിൽ പ്രതികരണവുമായി സിപിഎം നേതാവ് എം എ ബേബി രംഗത്ത്. മികവിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന കേരളവും ഏറ്റവും താഴെ നില്ക്കുന്ന ഉത്തർപ്രദേശും തമ്മിൽ ഒരു താരതമ്യവും ഇല്ലെന്ന് യോഗി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. യോഗി ആദിത്യനാഥ് എല്ലാ കേരളീയരെയും അപമാനിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

താൻ സന്യാസി വേഷം ധരിച്ച ബിജെപിയുടെ നേതാവ് മാത്രമല്ല, ഭരണഘടനാപ്രകാരം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരു മുഖ്യമന്ത്രി ആണെന്ന് ആദിത്യനാഥ് ഓർക്കണമെന്നും എംഎ ബേബി പറഞ്ഞു. നേരത്തെ ഒരു ആഫ്രിക്കൻ രാജ്യവുമായി ചേർത്തു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരളത്തെ അപമാനിക്കാൻ ശ്രമിച്ചു എന്നും ഇവരുടെയെല്ലാം ഇടുങ്ങിയ മനസ്ഥിതിയെ ആണ് ഇത് വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എംഎ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

രക്ഷാദൗത്യം വിജയിച്ചത് കൂട്ടായ പരിശ്രമത്തിൽ,എവിടെയെങ്കിലും ഇരുന്ന് കമന്റ് പറയാൻ ആർക്കും സാധിക്കും:ലഫ്.കേണൽ ഹേമന്ത് രാജ്

യോഗി ആദിത്യനാഥ് എല്ലാ കേരളീയരെയും അപമാനിക്കുകയാണ് ചെയ്തത്. സന്യാസി വേഷം ധരിച്ച ബിജെപിയുടെ നേതാവ് മാത്രമല്ല ആദിത്യനാഥ് എന്നത് അദ്ദേഹം ഓർക്കുക. ഭരണഘടനാപ്രകാരം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരു മുഖ്യമന്ത്രി ആണ്. ആ ഉത്തരവാദിത്തം കാണിക്കാൻ അദ്ദേഹം ബാധ്യസ്ഥനാണ്. കേരളം, കാശ്മീർ, ബംഗാൾ എന്നീ സംസ്ഥാനങ്ങൾ പോലെ ആകരുത് ഉത്തർപ്രദേശ് എന്ന് അദ്ദേഹം പറയുന്നതിലൂടെ ഈ സംസ്ഥാനങ്ങളിലെ ജനങ്ങളെ അധിക്ഷേപിക്കുകയാണ്.

മികവിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന കേരളവും ഏറ്റവും താഴെ നില്ക്കുന്ന ഉത്തർപ്രദേശും തമ്മിൽ ഒരു താരതമ്യവും ഇല്ല എന്ന വസ്തുത പോട്ടെ, കേരളം ഏറ്റവും മോശപ്പെട്ട സംസ്ഥാനമാണെങ്കിൽ തന്നെ ഒരു മുഖ്യമന്ത്രി ഇങ്ങനെ വേറെ ഒരു സംസ്ഥാനത്തെ ജനങ്ങളെ അപമാനിക്കാൻ പാടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുമ്പൊരിക്കൽ ഒരു ആഫ്രിക്കൻ രാജ്യവുമായി ചേർത്തു പറഞ്ഞു കേരളത്തെ അപമാനിക്കാൻ ശ്രമിച്ചു. ഇവരുടെയെല്ലാം ഇടുങ്ങിയ മനസ്ഥിതിയെ ആണ് ഇത് വെളിപ്പെടുത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button