KeralaLatest NewsNews

‘ഇന്ത്യയില്‍ ഇന്ന് മുസ്‌ലിങ്ങള്‍ക്കെതിരെയുള്ള വിദ്വേഷം മുഖ്യധാരയിലേക്ക് എത്തുന്നു’: ഒമര്‍ അബ്ദുല്ല

ഈ യുവാക്കള്‍ക്ക് എത്രമാത്രം ധൈര്യമുണ്ട്, അവര്‍ എത്രമാത്രം ആഭാസന്മാരായിരിക്കും ഒറ്റയ്ക്കുള്ള ഒരു പെണ്‍കുട്ടിയെ ലക്ഷ്യം വെക്കുമ്പോള്‍.

ശ്രീനഗര്‍: ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല. മുസ്‌ലിങ്ങള്‍ക്കെതിരെയുള്ള വിദ്വേഷം രാജ്യത്ത് സാധാരണവല്‍കരിക്കപ്പെട്ടെന്നും, വൈവിധ്യം ആഘോഷിക്കപ്പെടാത്ത ഇടമായി രാജ്യം മാറിയെന്നും ഒമര്‍ അബ്ദുല്ല. കര്‍ണാടകയിലെ ഒരു കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ യുവതിയ്ക്ക് നേരെ കാവിഷാള്‍ അണിഞ്ഞെത്തിയ ഹിന്ദുത്വ പ്രവര്‍ത്തകര്‍ ജയ് ശ്രീറാം വിളികളുമായി പാഞ്ഞടുക്കുന്ന വീഡിയോയ്ക്ക് കമന്റ് ചെയ്യുകയായിരുന്നു അദ്ദേഹം.

‘ഈ യുവാക്കള്‍ക്ക് എത്രമാത്രം ധൈര്യമുണ്ട്, അവര്‍ എത്രമാത്രം ആഭാസന്മാരായിരിക്കും ഒറ്റയ്ക്കുള്ള ഒരു പെണ്‍കുട്ടിയെ ലക്ഷ്യം വെക്കുമ്പോള്‍. ഇന്ത്യയില്‍ ഇന്ന് മുസ്‌ലിങ്ങള്‍ക്കെതിരെയുള്ള വിദ്വേഷം മുഖ്യധാരയിലേക്ക് എത്തുകയും സാധാരണവല്‍ക്കരിക്കപ്പെടുകയും ചെയ്തിരിക്കുകയാണ്. വൈവിധ്യം ആഘോഷിക്കപ്പെടാത്ത ഇടമായി രാജ്യം മാറിയിരിക്കുന്നു. പകരം ജനങ്ങളെ ശിക്ഷിക്കുവാനും ഒഴിവാക്കുവാനുമാണ് നമ്മള്‍ ആഗ്രഹിക്കുന്നത്’- വീഡിയോ ടാഗ് ചെയ്തുകൊണ്ട് ഒമര്‍ അബ്ദുല്ല കുറിച്ചു.

Read Also: സിൽവർലൈൻ സർവേയുടെ ഉദ്ദേശം എന്താണെന്ന് മനസിലാകുന്നില്ല: പദ്ധതി സര്‍വേക്ക് എതിരേ ഹൈക്കോടതി

അതേസമയം ഉഡുപ്പി, ശിവമോഗ, ബഗാല്‍കോട്ട എന്നിവടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിവാദം സംഘര്‍ഷഭരിതമായ നിലയിലേക്ക് എത്തിയതോടെ പൊലീസും അധികൃതരും ഇടപെട്ടു. ഉഡുപ്പിയിലെ ഗവണ്‍മെന്റ് കോളേജില്‍ പഠിക്കുന്ന അഞ്ച് വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹരജികള്‍ പരിഗണിക്കവേ കോളേജിലെ ഹിജാബ് നിരോധനത്തെ കര്‍ണാടക ഹൈക്കോടതി ചോദ്യം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button