NewsInternational

ഒമര്‍ അബ്ദുള്ളയ്ക്ക് അമേരിക്കന്‍ വിമാനത്താവളത്തില്‍ പണികിട്ടി

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ വച്ച് ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ വിശദ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കി. ഇത് തന്റെ അമേരിക്കന്‍ സന്ദര്‍ശനങ്ങളിലെല്ലാം പതിവുള്ള ഒന്നാണെന്ന് ഒമര്‍ അബ്ദുള്ള തന്റെ ട്വിറ്ററില്‍ കുറിച്ചു. പ്രഭാഷണത്തിനായി ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധന അസഹ്യമായ അനുഭവമായിരുന്നെന്ന് അദ്ദേഹം പറയുന്നു.

തന്നെ പരിശോധനയുടെ ഭാഗമായി രണ്ട് മണിക്കൂറോളം വിമാനത്താവളത്തില്‍ പിടിച്ചുവെച്ചതായും അദ്ദേഹം പറഞ്ഞു. ഇതിനിടെ എയര്‍പോര്‍ട്ടില്‍ വെച്ചാണ് അദ്ദേഹം തന്റെ അനുഭവങ്ങൾ ട്വീറ്റ് ചെയ്തത്.കുറച്ചു നാളുകൾക്കു മുമ്പ് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനും അമേരിക്കയില്‍ സമാനമായ അനുഭവമുണ്ടായിരുന്നു. അന്ന് ലോസ് ആഞ്ജലീസ് വിമാനത്താവളത്തില്‍ പോകിമോന്‍ കളിച്ച് സമയം പോക്കിയതായി ഷാരൂഖ് ഖാന്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button