ശ്രീനഗർ : രാജ്യത്തിനെതിരെ വീണ്ടും വിവാദ പരാമർശം നടത്തി നാഷണൽ കോൺഫറൻസ് നേതാവും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള. ജമ്മു കശ്മീരിനെ ഇന്ത്യയോട് ചേർത്തിട്ടില്ലെന്നാണ് ഒമർ അബ്ദുളള പറഞ്ഞത്. ജമ്മു കശ്മീരിന് അമിതാധികാരം നൽകിയിരുന്ന നിയമം റദ്ദാക്കുകയും പാക് ഭീകരതയുടെ സ്വാധീനം തടഞ്ഞുകൊണ്ട് പ്രദേശത്ത് വിവിധ വികസന പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യുന്നതിനിടെയാണ് വിവാദ പരാമർശവുമായി ഒമർ അബ്ദുള്ള രംഗത്തെത്തിയിരിക്കുന്നത്.
ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമല്ലെന്നാണ് നാഷണൽ കോൺഫറൻസ് നേതാവിന്റെ അവകാശവാദം. കശ്മീരിലൂടെ പാക് ഭീകരർ ഇന്ത്യയിലേക്ക് സ്വാധീനം വർദ്ധിപ്പിക്കുന്നുണ്ടെന്ന് വ്യക്തമായതോടെയാണ് കേന്ദ്ര സർക്കാർ ജമ്മു കശ്മീരിന്റെ അമിതാധികാരം റദ്ദാക്കിയത്.
തുടർന്ന് വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ജനങ്ങളെ മുൻനിരയിലേക്ക് കൊണ്ടുവരികയും ചെയ്തു. എന്നാൽ ഇത് അംഗീകരിക്കാൻ ഇപ്പോഴും കശ്മീരിലെ ചില വിഘടനവാദി നേതാക്കൾക്ക് സാധിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് ഇപ്പോഴും ഒമർ അബ്ദുള്ളയുടെയും മെഹ്ബൂബയുടെയും മറ്റും പ്രസ്താവനകൾ.
Post Your Comments