KeralaNattuvarthaNews

സിൽവർലൈൻ സർവേയുടെ ഉദ്ദേശം എന്താണെന്ന് മനസിലാകുന്നില്ല: പദ്ധതി സര്‍വേക്ക് എതിരേ ഹൈക്കോടതി

കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതി സര്‍വേക്ക് എതിരേ ഹൈക്കോടതി. സിൽവർലൈൻ പദ്ധതിക്കായി ഇപ്പോൾ നടക്കുന്ന സർവേയുടെ ലക്ഷ്യമെന്തെന്ന് മനസിലാകുന്നില്ലെന്നും സർവേ നിയമപ്രകാരമാണോ എന്നതിൽ ആശങ്കയുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. ഡിപിആറില്‍ ശരിയായ സര്‍വേ നടത്തിയെങ്കില്‍ ഇപ്പോഴത്തെ സര്‍വേ എന്താനാണെന്നും കോടതി ചോദിച്ചു.

സിൽവർലൈൻ പദ്ധതിക്കായി നിയമവിരുദ്ധമായി ഭൂമിയിൽ പ്രവേശിച്ച് അതിർത്തികൾ അടയാളപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാണിച്ച് ഭൂമി ഉടമകൾ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം നടത്തിയത്. ഡിവിഷന്‍ ബെഞ്ചില്‍ അപ്പീലുള്ളതിനാല്‍ ഹര്‍ജി മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് സര്‍ക്കാര്‍ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും മറ്റൊരു കോടതിയുടെ കാര്യം ഇവിടെ പറയേണ്ടതില്ലെന്നു പറഞ്ഞ് നടപടികളുമായി മുന്നോട്ടു പോകുകയായിരുന്നു.

‘പിണറായി കേരളം കണ്ട ഏറ്റവും വലിയ ഏകാധിപതി’ : നിയമഭേദഗതിയില്‍ ഗവര്‍ണര്‍ ഒപ്പിട്ടതിനെതിരെ ചെന്നിത്തല

സർക്കാർ നടപടികളുടെ കാര്യത്തിൽ ഇപ്പോഴും കോടതിയെ ഇരുട്ടിൽ നിർത്തുകയാണ്. നിയമപരമല്ലാത്ത സര്‍വേ നടപടികളായതിനാലാണ് തടഞ്ഞതെന്നും നിയമപരമായി സർവേ തുടർന്നാൽ ഓർഡറുകൾ പിൻവലിക്കാമെന്നും കോടതി വ്യക്തമാക്കി. ജനങ്ങളെ ഭയപ്പെടുത്തരുതെന്നും വ്യക്തമാക്കിയ കോടതി പദ്ധതി നിയമപരമാണെങ്കിൽ ആരും എതിരാകില്ലെന്നും കോടതി വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button