Latest NewsNewsIndia

കശ്മീരിലെ ഭൂമി കൈക്കലാക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ന് ഒമർ അബ്ദുള്ള

ശ്രീനഗർ : ജമ്മു കശ്മീരിൽ തങ്ങളിൽ നിന്നും ഭൂമി കൈക്കലാക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ന് മുൻ മുഖ്യമന്ത്രിയും , നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ള പറഞ്ഞു. നവാ-ഇ- സുഭയിലെ പാർട്ടി ആസ്ഥാനത്ത് ചേർന്ന യോഗത്തിലായിരുന്നു സർക്കാരിനെതിരെ ആരോപണവുമായി ഒമർ അബ്ദുളള വീണ്ടും രംഗത്ത് വന്നത്.

Read Also : ആശുപത്രിയുടെ മൂത്രപ്പുരയ്ക്ക് പാർട്ടി പതാകയുടെ നിറം നൽകിയതായി പരാതി ; പ്രതിഷേധവുമായി പ്രവർത്തകർ

ജമ്മു കശ്മീരിൽ ഭൂമി വാങ്ങുന്നതിനുള്ള നിയന്ത്രണങ്ങൾ റദ്ദാക്കിയ സർക്കാർ നടപടിയ്ക്ക് വ്യാപകമായി പ്രശംസ ലഭിക്കുന്നതിനിടെയാണ് ആരോപണങ്ങളുമായി ഒമർ അബ്ദുള്ള രംഗത്തെത്തിയത്.
തങ്ങളുടെ പക്കൽ നിന്നും ഭൂമി പിടിച്ചെടുക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. ഭാവി തലമുറയ്ക്കായി ഒരു തുണ്ട് ഭൂമി മാത്രമാണ് നൽകാനുള്ളത്. അതുമില്ലെങ്കിൽ എങ്ങിനെ ഭാവിതലമുറയെ അഭിമുഖീകരിക്കുമെന്നും ഒമർ അബ്ദുള്ള ചോദിച്ചു.

ഇന്ത്യക്കാർക്ക് പല സംസ്ഥാനങ്ങളിലും സ്ഥലം വാങ്ങാൻ സാധിക്കില്ല. ഹിമാചൽ പ്രദേശ്, സിക്കിം, നാഗാലാന്റ്, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഭൂമി വാങ്ങുന്നതിന് നിയന്ത്രണങ്ങളുണ്ട്. ഈ സാഹചര്യത്തിൽ ജമ്മു കശ്മീരിൽ നിയന്ത്രണം തുടരുന്നതിൽ പ്രശ്‌നമില്ലെന്നും ഒമർ അബ്ദുള്ള പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button