Latest NewsCricketNewsSports

IPL Auction 2022 – ഐപിഎല്‍ മെഗാ താരലേലം ആരംഭിക്കുന്ന സമയം പുറത്തുവിട്ട് ബിസിസിഐ

മുംബൈ: ഐപിഎല്‍ മെഗാ താരലേലം ആരംഭിക്കുന്ന സമയം പ്രഖ്യാപിച്ചു. വരുന്ന ശനി, ഞായര്‍ ദിവസങ്ങളിലായി ബെംഗളൂരുവില്‍ നടക്കുന്ന മെഗാ ലേലം രാവിലെ 11 മണിക്കാണ് തുടങ്ങുക. എത്ര മണി വരെ ഇതു നീണ്ടുനില്‍ക്കുമെന്നു വ്യക്തമല്ല. ഐപിഎല്ലിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലിലൂടെയാണ് മെഗാ ലേലത്തിന്റെ സമയം പുറത്തുവിട്ടിരിക്കുന്നത്.

മെഗാ ലേലത്തിലെ ഓരോ നീക്കവും ഫെബ്രുവരി 12, 13 തിയതികളിലായി 11 മണി മുതല്‍ തുടങ്ങുമെന്നാണ് ട്വിറ്റര്‍ ഹാന്റിലിലൂടെ അറിയിച്ചിരിക്കുന്നത്. ലേലത്തിന് രജിസ്റ്റര്‍ ചെയ്ത 1214 താരങ്ങളില്‍ 590 പേരെയാണ് ചുരുക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Read Also:- പിരീഡ്‌സ് വൈകിയാല്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഇവയാണ്!

ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടിക്ക് 48 താരങ്ങളാണുള്ളത്. 1.5 കോടി അടിസ്ഥാന വിലയുള്ള താരങ്ങള്‍ 20 പേരും 1 കോടി അടിസ്ഥാന വിലയില്‍ 34 താരങ്ങളും ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്. ആകെ 370 ഇന്ത്യന്‍ താരങ്ങള്‍ക്കും 220 വിദേശ താരങ്ങള്‍ക്കുമാണ് മെഗാ ലേലത്തില്‍ അവസരം ലഭിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button