ന്യൂഡൽഹി: കൊവിഡിനെ പോലും രാഷ്ട്രീയവത്കരിക്കാനാണ് കോൺഗ്രസ് ശ്രമിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സാധാരണക്കാരുമായി കോൺഗ്രസിന് യാതൊരു ബന്ധവുമില്ല. ജനാധിപത്യത്തെ അപമാനിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. കൊവിഡിലൂടെ തന്നെ അപമാനിക്കാമെന്നും പ്രതിച്ഛായ്ക്ക് കോട്ടം വരുത്താമെന്നുമാണ് കോൺഗ്രസ് കരുതിയത്. എന്നാൽ അതൊന്നും നടന്നില്ലെന്നും മോദി പരിഹസിച്ചു.
Also Read കൂടുതൽ പെയ്ഡ് പാർക്കിംഗ് സേവനങ്ങൾ ആരംഭിച്ച് മസ്‌കത്ത്
ഈ നൂറ്റാണ്ടിലെ ഏറ്റവും മോശം രാഷ്ട്രീയമാണ് കൊവിഡ് കാലത്ത് കോൺഗ്രസ് സ്വീകരിച്ചതെന്ന് മോദി കുറ്റപ്പെടുത്തി. ഉത്തർപ്രദേശിൽ കൊവിഡ് വ്യാപിക്കാൻ കോൺഗ്രസ് ശ്രമിച്ചു. കൊവിഡിൻ്റെ ആദ്യ തരംഗത്തിൻ്റെ നാളുകളിൽ മുംബൈയിലെ തൊഴിലാളികൾക്ക് ടിക്കറ്റ് എടുത്ത് കൊടുത്തത് കോൺഗ്രസാണ്.
എല്ലാവരും വീടുകളിൽ തന്നെയിരിക്കണമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയ സമയമായിരുന്നു അത്. എന്നിട്ടും കോൺഗ്രസ് ടിക്കറ്റ് എടുത്ത് നൽകി. കൊവിഡ് കേസുകൾ വർധിക്കാനിത് കാരണമായി. അന്യസംസ്ഥാന തൊഴിലാളികളെ കോൺഗ്രസ് ദുരിതത്തിലേക്ക് തള്ളിവിട്ടു.
രാജ്യം നേരിട്ട പ്രതിസന്ധിക്ക് കാരണം കോൺഗ്രസാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാമാരിക്കാലത്ത് കോൺഗ്രസ് കാരണങ്ങൾ ഇല്ലാതെ വേട്ടയാടി. രാഷ്ട്രീയം പറയാതെ ജനാധിപത്യബോധമില്ലാതെയാണ് കോൺഗ്രസ് പ്രവർത്തിക്കുന്നതെന്ന് മോദി കുറ്റപ്പെടുത്തി.
Post Your Comments