മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിൽ കൂടുതൽ പെയ്ഡ് പാർക്കിംഗ് സേവനങ്ങൾ ആരംഭിക്കുന്നു. മസ്കത്ത് ഗവർണറേറ്റിൽ അടുത്തമാസം 6 മുതൽ കൂടുതൽ മേഖലകൾ പെയ്ഡ് പാർക്കിങ് സോണിലാകുമെന്ന് അധികൃതർ അറിയിച്ചു. പുതിയ അൽ ഖൂദ് മാർക്കറ്റ്, റൂവിയിലെ സുൽത്താൻ പള്ളി, അൽ ഖുവൈറിലെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റ് മേഖല എന്നിവ ഇതിൽ ഉൾപ്പെടുന്നു.
കൂടുതൽ പെയ്ഡ് പാർക്കിംഗ് സേവനങ്ങൾ ആരംഭിക്കുന്നതോടെ തിരക്കു കുറയും. സൗജന്യ പാർക്കിങ് മേഖലകളിൽ വാഹനങ്ങൾ ഉപേക്ഷിക്കുന്ന പ്രവണതയും ഇതോടെ ഇല്ലാതാക്കുമെന്ന് അധികൃതർ അറിയിച്ചു.
വെള്ളിയും ശനിയും മറ്റു പൊതുഅവധി ദിവസങ്ങളിലും ഒഴികെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയും വൈകിട്ട് 4 മുതൽ രാത്രി 9 വരെയും പാർക്കിങ് ഫീസ് ചുമത്തുംമെന്നും അധികൃതർ വ്യക്തമാക്കി.
Read Also: കൊലപാതകക്കേസ്: പ്രതിയുടെ ബന്ധുക്കളിൽ നിന്ന് കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥന് സസ്പെന്ഷന്
Post Your Comments