ബെംഗളൂരു: സോഷ്യല്‍ മീഡിയയിലൂടെ പങ്കാളിയെ കൈമാറാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ബെംഗളൂരുവിലെ മാണ്ഡ്യ സ്വദേശി വിനയ് കുമാറി(28)നെയാണ് ബെംഗളൂരു സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. വിനയ് കുമാറും സഹപാഠിയായ യുവതിയും പ്രണയത്തിലായിരുന്നു.
2019ലാണ് ഇവര്‍ വിവാഹം കഴിച്ചത്. ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്. തുടര്‍ന്നാണ് ഭാര്യയെ മറ്റുള്ളവര്‍ക്ക് കൈമാറുന്ന രീതി ആരംഭിച്ചത്. അശ്ലീല സൈറ്റുകളില്‍ സ്ഥിരം സന്ദര്‍ശകനായ ഇയാള്‍ ഭാര്യയെയും ഇത്തരം വീഡിയോകള്‍ നിര്‍ബന്ധിച്ച് കാണിക്കുമായിരുന്നു. വൈഫ് സ്വാപ്പിങ് വീഡിയോകളില്‍ നിന്നാണ് ഭാര്യയെ മറ്റുള്ളവര്‍ക്ക് കൈമാറാനുള്ള ആശയം ഇയാള്‍ക്ക് കിട്ടിയതെന്ന് പോലീസ് പറയുന്നു.
ഇതിനായിസോഷ്യല്‍ മീഡിയ ഉപയോഗിച്ച ഇയാൾ നിരന്തര നിര്‍ബന്ധത്തിലൂടെ ഭാര്യയെ സ്വന്തം വഴിക്ക് കൊണ്ടുവന്നിരുന്നു. തുടര്‍ന്ന് ഇയാള്‍ സോഷ്യല്‍ മീഡിയ വഴി ആവശ്യക്കാര്‍ക്കായി അന്വേഷണം ആരംഭിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ട സൈബര്‍ ക്രൈം പോലീസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ വിനയ് കുമാര്‍ പിടിയിലാകുകയായിരുന്നു.
Post Your Comments