Latest NewsKeralaNews

ബാത്ത്‌റൂമിലെത്തിയ പെണ്‍കുട്ടിയെ ഒളിച്ചിരുന്ന യുവാവ് ബലാത്സംഗം ചെയ്തു, സംഭവം സ്‌കൂളിലെ കലോത്സവ ദിവസം:പ്രതി അറസ്റ്റില്‍

പൊന്നാനി: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനി സ്‌കൂളിലെ ബാത്ത്‌റൂമില്‍ ബലാത്സംഗത്തിനിരയായി. സ്‌കൂളിലെ കലോത്സവ ദിവസം മുഖം കഴുകാനായി എത്തിയ പെണ്‍കുട്ടിയെ യുവാവ് ആക്രമിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊന്നാനി മരക്കടവ് സ്വദേശി മൂസാന്റെ പുരക്കല്‍ നൗഫല്‍ (32) ആണ് പോക്സോ കേസില്‍ അറസ്റ്റിലായത്.

Read Also : ബാലചന്ദ്രകുമാർ പുറത്തുവിട്ട ശബ്ദരേഖ മിമിക്രി, വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിച്ച് ആധികാരികത ഉറപ്പാക്കണം: ദിലീപ് കോടതിയിൽ

സ്‌കൂളിലെ കലോത്സവ ദിവസം മുഖം കഴുകാനായി എത്തിയ പെണ്‍കുട്ടിയെ ബാത്ത് റൂമില്‍ ഒളിഞ്ഞിരുന്ന പ്രതി ബലാല്‍സംഗം ചെയ്യുകയായിരുന്നു. കുട്ടിയുടെ വായ പൊത്തിപ്പിടിച്ച് ബലാത്സംഗം ചെയ്യുന്നത് പ്രതി മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ഒന്നര വര്‍ഷം മുമ്പ് പൊന്നാനി താലൂക്കിലെ സ്‌കൂളിലാണ് സംഭവം.

ഇതിനിടെ പ്രതിയില്‍ നിന്നും കുതറി മാറിയ പെണ്‍കുട്ടി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് മാനസികമായി തകര്‍ന്ന കുട്ടിക്ക് അടുത്തിടെ മൊബൈല്‍ ദൃശ്യങ്ങള്‍ പ്രതി അയച്ചു നല്‍കി. ഇതോടെ ഉറക്കം നഷ്ടമായ കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ കൗണ്‍സിലിങിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മരക്കടവ് നിന്നാണ് പ്രതിയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button