ഡൽഹി: ഇന്ത്യയുടെ സൗരോർജ്ജ സംഭരണശേഷി വർധിച്ചത് 11 മടങ്ങ് എന്ന് റിപ്പോർട്ട്. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിലാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. ഗ്ലോബൽ സ്ട്രാറ്റ് വ്യൂ എന്ന ചിന്തക സംഘടനയാണ് ഈ റിപ്പോർട്ട് പുറത്തു വിട്ടത്. പ്രകൃതി സൗഹൃദപരമായ ഊർജ്ജ സ്രോതസ്സുകളുടെ ഉപഭോഗത്തിന് സർക്കാർ കൊടുക്കുന്ന പ്രാധാന്യത്തിന്റെ ഫലമാണ് ഈ വർധനവ്.
റിന്യൂവബിൾ എനർജിയുടെ മൊത്തം മേഖലയിൽ ഇന്ത്യ 220 ശതമാനമാണ് വളർച്ച കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ നാലുവർഷം കൊണ്ടാണ് ഈ ഭീമമായ വളർച്ചയെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഇന്റർനാഷണൽ സോളാർ അലയൻസ് ഘടിപ്പിച്ച ഒരു പാനൽ ചർച്ചയിലാണ് ഈ റിപ്പോർട്ട് അവതരിപ്പിക്കപ്പെട്ടത്.
പരിസ്ഥിതി ഭീഷണികളെ എതിർക്കാനും പരമ്പരാഗത ഊർജ്ജ സ്രോതസ്സുകളുടെ ഉപയോഗം വർധിപ്പിക്കാനും ആയി ഇന്ത്യയും ഫ്രാൻസും സംയുക്തമായി രൂപം കൊടുത്തതാണ് ഇന്റർനാഷണൽ സോളാർ അലയൻസ് എന്ന സംഘടന. 2018-ൽ രൂപീകരിക്കപ്പെട്ട ഈ സംഘടനയുടെ സ്ഥാപന യോഗത്തിന് ആതിഥ്യം വഹിച്ചത് ഇന്ത്യയാണ്. ഇന്ത്യയുടെ വൈദ്യുതി ഉപഭോഗത്തിൽ, 40 ശതമാനവും ഫോസിൽ ഇതര ഇന്ധനങ്ങളാണ്
Post Your Comments