രാത്രി കാലങ്ങളിൽ ഊർജ്ജം ഉൽപ്പാദിപ്പിക്കാൻ പുതിയ ഊർജ്ജ പാനലുകൾ വികസിപ്പിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞർ. സോളാർ പാനലുകൾ സൂര്യപ്രകാശം ഉപയോഗിച്ചാണ് ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതെങ്കിൽ രാത്രിയിൽ ചൂടുമാറി തണുപ്പ് ആകുമ്പോഴാണ് പാനലുകളിൽ ഊർജ്ജം ഉൽപ്പാദിപ്പിക്കപ്പെടുന്നത്.
എസിഎസ് ഫോട്ടോണിക്സിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചിട്ടുളളത്. മെർക്കുറി കാഡ്മിയം ടെല്ലുറെഡ് (എംസിടി) ഉപയോഗിച്ച് നിർമ്മിക്കുന്ന ഡയോഡുകളാണ് ഊർജ്ജ പാനലുകളിൽ ഉപയോഗിക്കുന്നത്. പകൽ സമയത്ത് 20 ഡിഗ്രി വരെ ചൂടായ ഊർജ്ജ പാനലുകളിൽ നിന്നും രാത്രിയിൽ ചതുരശ്ര മീറ്ററിൽ ഏതാണ്ട് 2.26 മില്ലിവാട്ട് ഊർജ്ജം നിർമ്മിക്കാൻ സാധിക്കും.
Post Your Comments